ഇന്ത്യന്‍ വിപണി കീ‍ഴടക്കാന്‍ യമഹ എൻമാക്സ് 155 എത്തുന്നു; സവിശേഷതകള്‍ ഇങ്ങനെ

ഇന്ത്യയിലെ റോഡുകളിൽ പരിചിതനല്ല എൻമാക്സ്. ജാപ്പനീസ് വാഹന നിർമ്മാതാക്കളായ യമഹയുടെ 2018 എൻമാക്സ് ഇൻഡോനേഷ്യയിൽ പുറത്തിറങ്ങിക്ക‍ഴിഞ്ഞു. അഞ്ചരലക്ഷത്തിലധികം വിൽപ്പനയും ഇതിനോടകം നടന്നു.

കോംപാക്ട് ഡൈമൻഷനിൽ യൂറോപ്യൻ ഡിസൈനിലാണ് സ്കൂട്ടറിന്‍റെ നിർമ്മാണം.155സിസി സിംഗിൾ സിലിണ്ടർ ഫോർ സ്ട്രോക്ക് ലിക്വിഡ് കൂൾഡ് എൻജിൻ 8000ആർ പി എമ്മിൽ 14.4എൻഎം ടോക്കും.

1955എംഎം നീളവും 740എംഎം വീതിയും 1115എംഎം ഉയരവും 1350എംഎം വീൽബേസും 135എം എം ഗ്രൈണ്ട് ക്ലിയറൻസും വാഹനത്തിനുണ്ട്.

6.6ലിറ്ററാണ് ഫ്യുവൽ ടാങ്ക് കപ്പാസിറ്റി.13ഇഞ്ചാണ് വീൽ. സുരക്ഷയ്ക്കായി ഡിസ്ക് ബ്രേക്കിനൊപ്പം ഓപ്ഷണലായി ആന്‍റി ബ്രേക്കിംഗ് സിസ്റ്റവും എൻമാക്സിനുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News