ആൽഫി(അൽഫോൺസ് കണ്ണന്താനം)കേന്ദ്രമന്ത്രിയായതിനു ശേഷമുളള ആദ്യ ക്രിസ്മസ് ആഘോഷമാക്കാനായിരുന്നു പരിപാടിയെന്ന് ഭാര്യ ഷീല കണ്ണന്താനം.പ്രധാനമന്ത്രിയേയും എല്ലാ മന്ത്രിമാരേയും വീട്ടിലേക്ക് ക്ഷണിച്ച് സ്നേഹവിരുന്നു നൽകാനായിരുന്നു പദ്ധതിയെന്നും ഷീല കണ്ണന്താനം പറഞ്ഞു.

എല്ലാവർക്കും പ്രത്യേകം പ്രത്യേകം സമ്മാനം നൽകാനും പരിപാടിയുണ്ടായിരുന്നു.എന്നാൽ ഓഖി ദുരന്തം മൂലം ഇതൊക്കെ വേണ്ടെന്നു വെച്ചെന്നും ഷീല കണ്ണന്താനം പറഞ്ഞു.ഇത്രയും ആളുകൾ ദുരിതം അനുഭവിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ലല്ലോയെന്നും ഷീല കണ്ണന്താനം കൂട്ടിച്ചേർത്തു.

ഇത്തവണത്തെ ക്രിസ്മസിന് കുടുംബപരമായി പ്രത്യേകതയുണ്ടെന്നും ഷീല പറഞ്ഞു.പതിനഞ്ചു വർഷത്തിനു ശേഷം രണ്ടു മക്കളും മരുമക്കളും ഒപ്പമുണ്ട്.

മക്കൾ വിദേശത്ത് പഠിക്കാൻ പോയതിനു ശേഷം എല്ലാവരും ഒന്നിച്ചുളള ക്രിസ്മസ് ഉണ്ടായിട്ടില്ല.ഇത്തവണ എല്ലാവരുമുളളതിൽ സന്തോഷമുണ്ടെന്നും ഷീല കൂട്ടിച്ചേർത്തു.