ആര്‍കെ നഗറില്‍ പരസ്യപ്രചാരണം ഇന്നവസാനിക്കും; അവസാനമണിക്കൂറുകള്‍ ആവേശത്തില്‍; 21ന് തിരഞ്ഞെടുപ്പ്

പരസ്യ പ്രചാരണം അവസാനിക്കാനിരിക്കുന്പോള്‍ ആവേശം വാനോളമുയര്‍ത്തി അണികളെ കൈയ്യിലെടുക്കാനാണ് പാര്‍ടികളുടെ ശ്രമം. ഇതിനിടെ ആരോപണങ്ങളും പ്രത്യാരോപണങ്ങളും മുറുകുകയാണ് ആര്‍കെ നഗറില്‍.

മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുമായി പ്രധാന നേതാക്കളെല്ലാം മണ്ഡലത്തിലുണ്ട്. വ്യാപകമായി വോട്ടിനായി പണം വിതരണം നടക്കുന്നുണ്ട്. എന്നാല്‍ ഇത് തടയുന്നതിന് അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.

എഐഎഡിഎംകെയിലെ രണ്ട് വിഭാഗവും ഡിഎംകെയും തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും മത്സരരംഗത്തുണ്ട്.

സിപിഐഎം, സിപിഐ, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രധാന പാര്‍ടികളെല്ലാം ഡിഎംകെക്കാണ് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. 19 വര്‍ഷത്തിനു ശേഷം വൈകോയുടെ എംഡിഎംകെ പാര്‍ടി ഡിഎംകെയോടൊപ്പം കൈകോര്‍ക്കുന്ന തിരഞ്ഞെടുപ്പെന്ന പ്രത്യേകതയും ഇത്തവണത്തെ തിരഞ്ഞെടുപ്പിനുണ്ട്.

ഏപ്രിലില്‍ തിരഞ്ഞെപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രചാരണത്തിനിടെ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണവും മദ്യവുമെല്ലാം വിതരണം ചെയ്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ റദ്ദാക്കുകയായിരുന്നു.

എന്നാല്‍ എട്ട് മാസത്തിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പിലും സ്ഥി വ്യത്യസ്തമല്ല. പണമൊ‍ഴുക്കുന്നതായി ഡിഎംകെയുള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികളാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here