ക്ലാസ് മുറിയില്‍ അധ്യാപകന് മസാജ് ചെയ്യാന്‍ വിദ്യാര്‍ഥികള്‍; അധ്യാപകന്റെ ക്രൂരതയുടെ വീഡിയോ പുറത്ത്

ഒഡീഷ കലമാഗഡിയയിലെ യുജിഎംഇ സ്‌കൂളിലെ അസിസ്റ്റന്റ് അധ്യാപകന്‍ രബീന്ദ്ര കുമാര്‍ ബെഹ്‌റയാണ് ചെറിയ കുട്ടികളെ കൊണ്ട് തന്റെ സ്വകാര്യ ആവശ്യങ്ങള്‍ സാധിച്ചെടുത്തത്.

വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നതിന്റെയും പാത്രങ്ങള്‍ കഴുകിക്കുന്നതിന്റെയും വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തെത്തി. സ്‌കൂള്‍ ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള അധ്യാപകനാണ് രബീന്ദ്ര കുമാര്‍ ബെഹ്‌റ.

ക്ലാസ് റൂമില്‍വെച്ച് അര്‍ധനഗ്‌നനായ അധ്യാപകനെ വിദ്യാര്‍ത്ഥികളെ കൊണ്ട് മസാജ് ചെയ്യിക്കുന്നത് വീഡിയോയിലുണ്ട്. രാത്രി ഹോസ്റ്റലിലും അധ്യാപകനെ മസാജ് ചെയ്യാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ വിറക് കൊണ്ടു വരുന്നതും ഭക്ഷണം പാകം ചെയ്യുന്നതും തറ വൃത്തിയാക്കുന്നതുമൊക്കെ വീഡിയോയില്‍ കാണാം.

ഒരു പ്യൂണും മറ്റു ജീവനക്കാരും സ്‌കൂളിലുണ്ടെങ്കിലും നിലം വൃത്തിയാക്കുന്ന ജോലികളടക്കം വിദ്യാര്‍ത്ഥികളെ കൊണ്ടാണ് ചെയ്യിച്ചിരുന്നത്. ഇത്തരത്തില്‍ മൂന്ന് വീഡിയോകള്‍ പ്രചരിച്ചതോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി.

ഒന്നു മുതല്‍ ഏഴാംക്ലാസ് വരെയുള്ള ഈ സ്‌കൂളില്‍ 165 കുട്ടികളാണ് ജില്ലാ ക്ഷേമ വകുപ്പിന് കീഴിലുള്ള ഈ സ്‌കൂളിലുള്ളത്. അധ്യാപകന്‍ ക്ലാസില്‍ കിടന്നുറങ്ങുന്നത് സ്ഥിരസംഭവമാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

ആരെങ്കിലും ഇതിന് തടസ്സം വരുത്തിയാല്‍ അവര്‍ക്ക് കര്‍ശന ശിക്ഷ ലഭിക്കുമെന്നും കുട്ടികള്‍ പറഞ്ഞു. പ്രധാന അധ്യാപകനോട് ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും ഒരു കാര്യവുമില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സംഭവത്തെ കുറിച്ച് ജില്ലാ കളക്ടറോട് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് ജില്ലാ ക്ഷേമ വകുപ്പ് ഓഫീസര്‍ ക്രുപസിന്ധു ബെഹ്‌റ പറഞ്ഞു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News