പ്രതാപം തിരിച്ചുപിടിക്കാന്‍ മോട്ടറോള; മൂന്ന് മോഡലുകളുമായി വിപണിയില്‍

മോട്ടറോള പുതിയ മോട്ടോ മോഡുകള്‍ അവതരിപ്പിച്ചു. JBL സൗണ്ട് ബൂസ്റ്റ് 2 സ്പീക്കര്‍ മോഡ്, മോട്ടോ ടര്‍ബോ പവര്‍ പാക് ബാറ്ററി മോഡ്, ഗെയിംപാഡ് മോഡ് എന്നിങ്ങനെ മൂന്ന് മോഡുകളാണ് പുതിയ മോഡലുകളുടെ പ്രത്യേകത.

ഗെയിം പ്രേമികള്‍ക്കായാണ് മോട്ടോ സെഡ് പ്ലെ അവതരിപ്പിച്ചിരിക്കുന്നത്. മോട്ടോ സെഡ് പ്ലെ അഥവ മോട്ടോ ഡെസ്2 പ്ലെ ഉപയോഗിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ ഉപഭോക്താക്കള്‍ക്ക് പുതിയ മോഡുകള്‍ വഴി അവരുടെ ഡിവൈസ് എളുപ്പത്തില്‍ കൊണ്ടു നടക്കാവുന്ന ഗെയിമിങ് കണ്‍സോളാക്കി മാറ്റാനും. ഫോണില്‍ പ്രീമീയം ജെബിഎല്‍ സൗണ്ട് ലഭ്യമാക്കാനും ഫോണിന് ടര്‍ബോചാര്‍ജ് നല്‍കാനും സഹായിക്കും.

വാങ്ങുന്നതിന് മുന്‍മ്ബ് തന്നെ പുതിയ മോട്ടോ മോഡുകള്‍ പരീക്ഷിച്ച്‌ നോക്കാനുള്ള അവസരം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഡിസംബര്‍ 23 മുതല്‍ ആഴ്ചയില്‍ 399 രൂപമാത്രം നല്‍കി മോട്ടോ മോഡുകള്‍ ഇഷ്ടാനുസരണം വാടകയ്ക്ക് എടുക്കാം. പ്രമുഖ എട്ട് മെട്രോകളില്‍ ഈ സേവനം ലഭ്യമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News