അമലാ പോള്‍ ഇന്ന് ക്രൈംബ്രാഞ്ച് മുമ്പാകെ ഹാജരായില്ല; മറ്റൊരു ദിവസം അനുവദിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: പുതുച്ചേരിയിലെ വ്യാജവിലാസത്തില്‍ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പ് നടത്തിയ കേസില്‍ നടി അമലാ പോള്‍ ഇന്ന് ക്രൈംബ്രാഞ്ചിന് മുമ്പാകെ ഹാജരായില്ല.

ഇന്ന് രാവിലെ പത്തരയ്ക്ക് ചോദ്യംചെയ്യലിന് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ മറ്റൊരു ദിവസം അനുവദിക്കണമെന്ന് അഭിഭാഷകന്‍ മുഖേന അമല പോള്‍ ആവശ്യപ്പെട്ടു. ഷൂട്ടിംഗ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണിത്.

കേസില്‍ പ്രതി ചേര്‍ക്കുന്നതിന് മുന്‍പ് മൊഴി നല്‍കാന്‍ ഹാജരാകാനും അമല പോള്‍ തയ്യാറായിരുന്നില്ല. രജിസ്‌ട്രേഷന്‍ തട്ടിപ്പിലൂടെ 20 ലക്ഷം രൂപ നികുതി വെട്ടിച്ചെന്നാണ് അമല പോളിനെതിരായ കേസ്.

ഉച്ചക്ക് ശേഷം ഹാജരാകാന്‍ നടന്‍ ഫഹദ് ഫാസിലിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കേസില്‍ ഫഹദിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News