കാലാവസ്ഥാ വ്യതിയാനം മൂലം സമുദ്രം കര കൈയേറുമെന്ന് ഗവേഷകര്‍. കടലിന്റെ വിസ്തൃതി വ്യാപിക്കുന്നതിനാല്‍ നൂറ്റാണ്ട് അവസാനത്തോടെ 153 ദശലക്ഷം മനുഷ്യരുടെ ജീവിതം ഭീഷണിയിലാകുമെന്നാണ് ശാസ്ത്രജ്ഞരുടെ റിപ്പോര്‍ട്ട്. സമുദ്രജലത്തിന്റെ അളവ് ക്രമാതീതമായി വര്‍ധിക്കും.
അന്റാര്‍ട്ടിക്കിലെ മഞ്ഞുരുകുന്നതാണ് ഈ ദുരന്തത്തിന് മുഖ്യകാരണമെന്ന് എര്‍ത്ത് ഫ്യൂച്ചര്‍ ജേണലില്‍ അമേരിക്കന്‍ ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് സാക്ഷ്യപ്പെടുത്തുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ തുടര്‍ന്നാല്‍ 2100 ഓടെ സമുദ്രനിരപ്പ് 1.5 മീറ്റര്‍ വര്‍ധിക്കുമെന്നാണ് നേരത്തേ കണക്കാക്കിയിരുന്നത്. എന്നാല്‍, 2014ല്‍ സമുദ്രനിരപ്പിലുണ്ടായ വര്‍ധന 736 സെന്റിമീറ്ററാണെന്ന് (7.36 മീറ്റര്‍) ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് കണ്ടെത്തി.
ഇത് അങ്ങേയറ്റം അപകടകരമായ സ്ഥിതിയാണെന്ന് അമേരിക്കയിലെ വിവിധ സര്‍വകലാശാലകളിലെ ഗവേഷകരുള്‍പ്പെട്ട സംഘം വിലയിരുത്തുന്നു.
2015ലെ ഒരു പഠനത്തില്‍ ചെറിയതോതില്‍ മഞ്ഞുരുകുന്നതു പോലും ദശാബ്ദങ്ങള്‍ തുടര്‍ന്നാല്‍ മൂന്നു മീറ്റര്‍ വരെ സമുദ്രനിരപ്പ് ഉയരാനിടയാക്കുമെന്ന് കണ്ടെത്തിയിരുന്നു. വരുംവര്‍ഷങ്ങളില്‍ അന്റാര്‍ട്ടിക്കിലെ വലിയ മഞ്ഞുപാളികള്‍ കൂട്ടിയിടിക്കുന്നതോടെ സമുദ്രനിരപ്പ് പ്രതീക്ഷിച്ചതിനേക്കാളും ഉയരും.
ഇതോടെ 153 ദശലക്ഷം മനുഷ്യരുടെയും വാസസ്ഥലങ്ങളുടെയും നിലനില്‍പ്പ് അസാധ്യമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തല്‍. യുഎസ് ജനസംഖ്യയുടെ പകുതിയോളം വരുമിത്. സമുദ്രം കരയിലേക്ക് വ്യാപിക്കുമ്പോഴുണ്ടാകുന്ന ഭവിഷ്യത്ത് വിശദമാക്കുന്ന ഭൂപടവും ഗവേഷകര്‍ നല്‍കിയിട്ടുണ്ട്.
ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ ഗണ്യമായി കുറച്ച് അന്തരീക്ഷത്തിലെ ചൂട് ക്രമീകരിക്കുകയാണ് ദുരന്തം ഒഴിവാക്കാനുള്ള പോംവഴിയെന്ന് ഹാര്‍വാഡ് പ്രിന്‍സ്റ്റന്‍, റട്ജര്‍സ്, തുടങ്ങിയ സര്‍വകലാശാലകളിലെ ഗവേഷകര്‍ പറയുന്നു.

Get real time update about this post categories directly on your device, subscribe now.