ദുരിതബാധിതരെ ആശ്വസിപ്പിക്കാതെ മോദി; പൂന്തറയില്‍ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം

തിരുവനന്തപുരം: ഓഖി ദുരിതബാധിതരെ ആശ്വസിപ്പിക്കാതെ മടങ്ങിയതില്‍ നരേന്ദ്രമോദിക്കെതിരെ മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം.

തങ്ങളുടെ പരാതികളും ആവശ്യങ്ങളും സങ്കടങ്ങളും കേള്‍ക്കാന്‍ മോദി തയ്യാറായില്ലെന്ന് തൊഴിലാളികള്‍ ആരോപിച്ചു. പൂന്തുറ കമ്മ്യൂണിറ്റി ഹാളിന് പുറത്താണ് മോദിക്കെതിരെ പ്രതിഷേധം നടക്കുന്നത്.

ഇതിനിടെ ദുരന്തബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്തു നല്‍കുമെന്ന് മോദി പറഞ്ഞു. എന്നാല്‍ പ്രത്യേകപക്കേജുകളോ മറ്റോ പ്രഖ്യാപിക്കാന്‍ മോദി തയ്യാറായില്ല.

പ്രത്യേകം തയ്യാറാക്കിയ ഹാളില്‍ സ്ഥാപിച്ച സുരക്ഷാവേലിയില്‍ നിന്ന് സംസാരിച്ച ശേഷം മോദി മടങ്ങുകയായിരുന്നു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News