റിയാദിലേക്ക് യെമന്‍ വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം; ലക്ഷ്യമിട്ടത് കൊട്ടാരം

റിയാദ്: സൗദി അറേബ്യ ലക്ഷ്യമിട്ട് യെമന്‍ വിമതരുടെ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം. മിസൈല്‍ വിജയകരമായി തകര്‍ത്തതായി സൗദി സുരക്ഷാ സേന അറിയിച്ചു.

സൗദി സര്‍ക്കാര്‍ അനുകൂല ടിവിയിലൂടെയാണ് വാര്‍ത്ത സുരക്ഷാ സേന പുറത്തുവിട്ടത്. ആകാശത്ത് ചെറിയ പുക നിറയുന്നതിന്റെ ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടു. റിയാദിന്റെ തെക്കുഭാഗത്ത് വച്ചാണ് മിസൈല്‍ നിലംതൊടുന്നതിന് മുന്‍പ് സൗദി സൈന്യം തകര്‍ത്തത്.

അതേസമയം, റിയാദിലെ അല്‍ യമാമ റോയല്‍ പാലസ് ലക്ഷ്യമിട്ടാണ് തങ്ങള്‍ മിസൈല്‍ വിക്ഷേപിച്ചതെന്ന് ഹൂതി വക്താവ് മുഹമ്മദ് അബ്ദുല്‍ സലാം ഒരു വിദേശ മാധ്യമത്തോട് പ്രതികരിച്ചു. വോള്‍ക്കാനോ എച്ച് 2 എന്ന ബാലിസ്റ്റിക് മിസൈലാണ് ഉപയോഗിച്ചതെന്നും മുഹമ്മദ് പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പന്ത്രണ്ടോളം മിസൈലുകളാണ് ഹൂതികള്‍ സൗദിയിലേക്ക് വിക്ഷേപിച്ചത്. കഴിഞ്ഞമാസവും സൗദിക്കുനേരെ ആക്രമണശ്രമം നടന്നിരുന്നു. സൗദി നഗരമായ ഖാമിസ് മുഷൈത്തിന് നേര്‍ക്കായിരുന്നു വിമതര്‍ മിസൈല്‍ തൊടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News