എല്ലാവര്‍ക്കും ഭവനം പദ്ധതി; സാമ്പത്തികവിതരണത്തിന് തുടക്കം

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എല്ലാവര്‍ക്കും ഭവനം എന്ന പദ്ധതിയുടെ സാമ്പത്തികവിതരണത്തിന് തുടക്കമായി.

പദ്ധതിയുടെ ആദ്യഘഡുവായ മുപ്പതിനായിരം രൂപ ഗുണഭോക്താക്കള്‍ക്ക് നല്‍കി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെടി ജലീല്‍ ഉദ്ഘാടനം ചെയ്തു. നഗരസഭയുടെ ഭവന പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം രൂപയാണ് ഭവനരഹിതര്‍ക്ക് ലഭിക്കുന്നത്.

രാജ്യത്തിന് തന്നെ മാതൃകയാകുന്ന തരത്തില്‍ നഗരസഭയുടെ ഭവന പദ്ധതി പ്രവര്‍ത്തനം ലക്ഷ്യത്തില്‍ എത്തിചേരുന്ന സന്തോഷത്തിലാണ് അഡ്വ.വികെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള നഗരസഭാ ഭരണസമിതിയും ഉദ്യോഗസ്ഥരും. നഗരസഭക്ക് കീഴില്‍ വീടില്ലാത്ത മൂവായിരം പേര്‍ക്കാണ് ആദ്യഗഡുവായി മുപ്പതിനായിരം രൂപ വിതരണം ചെയ്തത്.

വീടില്ലാത്തതിന്റെ പേരില്‍ പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. അതുകൊണ്ട്തന്നെ സ്ത്രീകളുടെ പേരിലാണ് വീടുകള്‍ ലഭിക്കുന്നത്. ഇത് അവര്‍ക്ക് വലിയ ആശ്വാസമാണ് നല്‍കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി കെടി ജലീല്‍ പറഞ്ഞു.

എല്ലാവര്‍ക്കും ഭവനം എന്ന പദ്ദതിക്കായി കേന്ദ്രസര്‍ക്കാര്‍ ഒന്നരലക്ഷവും സംസ്ഥാന സര്‍ക്കാര്‍ അമ്പതിനായിരം രൂപയും നഗരസഭ അമ്പതിനായിരം രൂപയും നല്‍കും അമ്പതിനായിരം രൂപ ഗുണഭോക്താക്കള്‍ നല്‍കണം.

എസ് സി,എസ് ടി വിഭാകക്കാരാണെങ്കില്‍ മുപ്പതിനായിരം രൂപ ഗുണഭോക്ത്താക്കള്‍ നല്‍കിയാല്‍ മതി.ഇങ്ങനെ മൂന്ന് ലക്ഷം രൂപയാണ് ഭവനരഹിതര്‍ക്ക് ലഭിക്കുന്നത്.

അറുന്നൂറ് സ്‌ക്വയര്‍ ചതുരസ്ര അടിയിലാണ് വീടുകള്‍ നിര്‍മ്മിക്കേണ്ടത്. നാല് ഘട്ടങ്ങളിലായാണ് വീട് വയ്ക്കുന്നതിനുള്ള മുഴുവന്‍ തുകയും ലഭ്യമാകുക. നഗരസഭ മേയര്‍ വി കെ പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭാ സെക്രട്ടറി എല്‍ എസ്സ് ദീപ.കൗണ്‍സിലറന്മാര്‍ എന്നിവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News