പൊലീസ് സ്റ്റേഷനുള്ളില്‍ കെല്‍ട്രോണിന്റെ സെര്‍വ്വര്‍ പ്രവര്‍ത്തിപ്പിക്കണമെന്ന് പൊലീസ് ഉന്നതന് പിടിവാശി; വാശിക്ക് വഴങ്ങിയപ്പോള്‍ കേരളത്തിലെ ഏക സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിലച്ചു

കേരളത്തിലെ ഏക സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലച്ചു. സെര്‍വ്വര്‍ അടക്കമുളളവ ഊരി സ്റ്റേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി പോലീസ് ജിഡി എന്‍ട്രിയില്‍ രേഖപ്പെടുത്തി.

കെല്‍ട്രോണിന്റെ സെര്‍വ്വര്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് വേണ്ടിയാണ് സൈബര്‍ പോലീസ് പ്രവര്‍ത്തനം തടസപ്പെടുത്തിയത്. പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ ഉന്നതന്റെ നിര്‍ദ്ദേശപ്രകാരമാണ് സൈബര്‍ പോലീസ് പ്രവര്‍ത്തനം താല്‍കാലികമായി അവസാനിപ്പിച്ചത്.

തിരുവനന്തപുരത്തെ പോലീസ് ട്രെയിനിംഗ് കോളേജിനുളളില്‍ പ്രവര്‍ത്തിക്കുന്ന സൈബര്‍ പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തിവെക്കേണ്ടി വന്ന അസാധാരണമായ സാഹചര്യമാണ് ഉരുത്തിരിഞ്ഞിരിക്കുന്നത്. ക്രിമിനല്‍കേസുകള്‍ കൈകാര്യം ചെയ്യുന്നതിനും, ഉദ്യോഗസ്ഥര്‍ക്ക് ചുമതല വിഭജനം നല്‍കുന്ന സൈബര്‍ പോലീസിന്റെ മാസ്റ്റര്‍ കംപ്യൂട്ടറും യുപിഎസും ഊരി സ്റ്റേഷന്‍ പ്രവര്‍ത്തനം താല്‍കാലികമായി അവസാനിപ്പിച്ചു.

പോലീസ് സ്റ്റേഷനുളളില്‍ പ്രവര്‍ത്തിക്കുന്ന കെല്‍ട്രോണിന്റെ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടിയാണ് സ്റ്റേഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതെന്നാണ് വിവരം. പോലീസ് ഹെഡ് ക്വര്‍ട്ടേഴ്‌സിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ നേരിട്ട് ഇടപെട്ടത് മൂലമാണ് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം താളം തെറ്റിയത്.

വിവിധ പോലീസ് സ്റ്റേഷനുകളിലെ സഹായിക്കുന്നതിനായി കെല്‍ട്രോണ്‍ സ്ഥാപിച്ച സെര്‍വ്വറിന്റെ ഇരിക്കുന്നതും ഈ പോലീസ് സ്റ്റേഷനുളളില്‍ ആയിരുന്നു. ഇത് പ്രവര്‍ത്തിപ്പിക്കുന്നത് കെല്‍ട്രോണിന്റെ സ്വകാര്യ ഉദ്യോഗസ്ഥരാണ് എന്നത് നേരത്തെ ചില തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കമ്പനിയുടെ സ്വകാര്യ ഉദ്യോഗസ്ഥര്‍ പോലീസ് സ്റ്റേഷനുളളില്‍ സൈര്യ വിഹാരം നടത്തുന്നതിനെ ചൊല്ലി കഴിഞ്ഞ ദിവസം തര്‍ക്കം രൂപപ്പെട്ടിരുന്നു.

പോലീസുകാര്‍ അല്ലാത്തവര്‍ സ്റ്റേഷനിനുളളില്‍ പ്രവേശിക്കുമ്പോള്‍ സന്ദര്‍ശക രജിസ്ട്രറില്‍ പേര് രേഖപെടുത്തണമെന്ന് ഉത്തരവ് ഇറങ്ങിയത് കെല്‍ട്രോണ്‍ ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചിരുന്നു. ഇതോടെയാണ് പോലീസ് തലപ്പത്തെ ഉന്നതന്‍ ഇന്ന് തന്നെ പോലീസിന്റെ സെര്‍വ്വര്‍ അവിടെ നിന്ന് മാറ്റിയിരിക്കണമെന്ന് അന്ത്യശാസനം നല്‍കിയത്.

സിആര്‍പിസി രണ്ട് പ്രകരം നിയമാനുസൃതമായി പോലീസ് സ്റ്റേഷനായി ഗസറ്റ് വിജ്ഞ്പനം ചെയ്ത സ്ഥലത്തിനുളളില്‍ മറ്റൊരു സ്ഥാപനം പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ഇരിക്കെ കെല്‍ട്രോണിന് പോലീസ് സ്റ്റേഷനുളളില്‍ സ്ഥലം അനുവദിച്ചത് തന്നെ ഗുരുതരമായ പാകപിഴയാണ്. സൈബര്‍ പോലീസിന്റെ സെര്‍വ്വര്‍ റൂമിനുളളലാണ് ഇപ്പോള്‍ കെല്‍ട്രോണിന്റെ സെര്‍വ്വര്‍ പ്രവര്‍ത്തിക്കുന്നത്.

സൈബര്‍ സ്റ്റേഷന്റെ ലക്ഷങ്ങള്‍ വിലയുളള സെര്‍വ്വര്‍ എസി ഇല്ലാത്ത മുറിയിലേക്ക് മാറ്റാനാണ് ഇപ്പോഴത്തെ ധാരണ. എസി ഇല്ലാത്ത മുറിയിലേക്ക് മാറ്റുന്നതോടെ സെര്‍വ്വര്‍ ഡൗണ്‍ ആകുമെന്നതാണ് ഇതിന്റെ കുഴപ്പം. സെര്‍വ്വര്‍ പുനസ്ഥാപിക്കുന്നത് വരെ ഒരു എഫ്‌ഐആര്‍ പോലും രജിസ്ട്രര്‍ ചെയ്യാന്‍ കഴിയാതെ വരുമെന്നതാണ് പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം നിലക്കാന്‍ മറ്റൊരു കാരണം.

2015ലാണ് പട്ടത്തെ എസ്‌സിആര്‍ബി കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സൈബര്‍ പോലീസ് സ്റ്റേഷന്‍ തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജിനുളളിലേക്ക് മാറ്റി സ്ഥാപിച്ചത്. പോലീസ് സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപെട്ടു എന്നത് സാങ്കേതികം മാത്രമാണെന്നും മൂന്ന് ദിവസത്തിനകം സ്റ്റേഷന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നും പോലീസിലെ ഒരു ഉന്നതന്‍ പീപ്പിളിനോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News