ഗുജറാത്ത്, ഹിമാചല്‍ മുഖ്യമന്ത്രിമാര്‍: ബിജെപിയില്‍ ചര്‍ച്ചകള്‍ സജീവം; സാധ്യതകള്‍ ഇവര്‍ക്ക്

ഗുജറാത്തിലും ഹിമാചലിലും മുഖ്യമന്ത്രിമാരെ കണ്ടെത്താനുള്ള ചര്‍ച്ചകള്‍ ബിജെപിയില്‍ സജീവമായി. ഗുജറാത്തില്‍ വിജയ് രൂപാനിയെ മാറ്റി സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന.

ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള അനൗദ്യോഗിക ചര്‍ച്ചകളാണ് ബിജെപിക്കുള്ളില്‍ പുരോഗമിക്കുന്നത്. വൈകാതെ തന്നെ നിരീക്ഷകരായി ചുമതലയേറ്റ അരുണ്‍ ജെയ്റ്റ്‌ലിയും, നിര്‍മലാ സീതാരാമനും ബിജെപി സംസ്ഥാന നേതൃത്വവുമായി കൂടിക്കാഴ്ച നടത്തും.

കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിര്‍മലാ സീതാരാമനും, നരേന്ദ്രസിംഗ് തോമറിനുമാണ് ഹിമാചല്‍പ്രദേശിന്റെ ചുമതല. ഹിമാചലില്‍ എംഎല്‍എമാരും, പ്രേംകുമാര്‍ ധുമലുമായും മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് ഇവര്‍ കൂടിക്കാഴ്ച നടത്തും.

അതേസമയം ഗുജറാത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും, ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡക്കുമാണ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകളുടെ ചുമതല. ബിജെപി സംസ്ഥാന നേതാക്കളുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം മോദിയുമായി ഇവര്‍ കൂടിക്കാഴ്ച നടത്തും.

മോദിയുടെ അഭിപ്രായം ഹിമാചലിലും ഗുജറാത്തിലും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നതില്‍ നിര്‍ണായകമാണ്. ഗുജറാത്തില്‍ മുഖ്യമന്ത്രി വിജയ് രൂപാനിയെ മാറ്റി കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയെ മുഖ്യമന്ത്രിയാക്കുമെന്നാണ് സൂചന.

ഹിമാചല്‍ പ്രദേശില്‍ കേന്ദ്ര ആരോഗ്യ മന്ത്രി ജെപി നഡ്ഡക്കാണ് മുഖ്യമന്ത്രിയാകാന്‍ സാധ്യത കൂടുതല്‍. എന്നാല്‍ അഞ്ച് തവണ എംഎല്‍എ ആയിട്ടുള്ള ജയറാം താക്കൂറിനെയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News