ഒരു മാസം; സന്നിധാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയത് ഒന്നേകാല്‍ ലക്ഷത്തിലധികം ഭക്തര്‍

കഴിഞ്ഞ 1 മാസം കൊണ്ട് സന്നിധാനത്തെ ആശുപത്രിയില്‍ മാത്രം ചികിത്സ തേടിയത് ഒന്നേകാല്‍ ലക്ഷത്തിലധികം പേരാണ്. മികിച്ച ചികിത്സാ സൗകര്യങ്ങള്‍ ഉള്ളതിനാല്‍ കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ സന്നിധാനത്തെ മരണ നിരക്കും വളരെ കുറവാണ്.

ഒരു ദിവസം ആയിരത്തി അഞ്ഞൂറിനും രണ്ടായിരത്തിനുമിടയില്‍ അയ്യപ്പ ഭക്തന്മാര്‍ സന്നിധാനത്തെ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുണ്ട്. നവംബര്‍ 16 മുതല്‍ ഇങ്ങോട്ടുള്ള ഒരു മാസക്കാലം കൊണ്ട് ഒന്നേകാല്‍ ലക്ഷത്തോളം അയ്യപ്പഭക്തര്‍ സന്നിധാനത്തെ ആശുപ്ത്രിയെ ആശ്രയിച്ചു.

എക്‌സ് റെ, ഐസിയു മുതല്‍ എല്ലാ സജ്ജീകരണങ്ങളും ആശുപ്ത്രിയില്‍ ഉള്ളതിനാല്‍ ഇത്തവണ മരണ നിരക്കും വളരെ കുറവാണ്. ഹൃദയാഘാതത്തെ തുടര്‍ന്നുണ്ടായ രണ്ട് മരണങ്ങള്‍ മാത്രമാണ് സന്നിധാനത്തെ ആശുപത്രിയില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.

സന്നിധാനത്ത് നിന്നും ഏത് അടിയന്തിര സാഹചര്യത്തിലും പമ്പയിലെത്തിച്ച് മറ്റ് ആശുപത്രികളിലെക്ക് രോഗികളെ കൊണ്ടുപോകുന്നതിനായി ദേവസ്വം ബോര്‍ഡിന്റെയും, വനം വകുപ്പിന്റെതുമടക്കം രണ്ട് ഓഫ് റോഡ് ആമ്പുലന്‍സുകളുമുണ്ട്. ആധുനിക സൗകര്യങ്ങളുള്ള സന്നിധാനത്തെ ആശുപത്രി വെറും 200 ദിവസം കൊണ്ടാണ് പണി പൂര്‍ത്തീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News