തലസ്ഥാനത്തെ ചില ഡോക്ടര്‍മാര്‍ക്ക് ആന്ധ്രയിലെ മരുന്നുകമ്പനികളുടെ കൈക്കൂലി 30 ലക്ഷം രൂപ; ഈ ഡോക്ടര്‍മാര്‍ രോഗികളോട് ചെയ്യുന്ന ക്രൂരത ഇങ്ങനെ: മരുന്നുമാഫിയയുടെ ഉള്ളറകള്‍ തേടി കേരളാ പൊലീസ്

തലസ്ഥാനത്തെ ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി കൊടുക്കാനായി കൊണ്ടുവന്ന 30 ലക്ഷം രൂപയുടെ കുഴല്‍പണം റെയില്‍വേ പോലീസ് പിടികൂടി.

ഉയര്‍ന്ന വിലയുളള മരുന്നുകള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് കൈക്കൂലി നല്‍കുന്നതിനായി മരുന്ന് കമ്പനികള്‍ ഇടനിലക്കാരന്റെ കൈവശം കൊടുത്തയച്ച കുഴല്‍പണം ആണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് സ്വദേശി പെരുമാള്‍ ഗോവിന്ദസ്വാമിയെ പോലീസ് പിടികൂടി.

വൈകിട്ട് ചെന്നൈയില്‍ നിന്ന് വന്ന അനന്തപുരി എക്‌സ്പ്രസില്‍ നിന്നാണ് 30 ലക്ഷത്തിന്റെ കുഴല്‍പണം പിടികൂടിയത്. തലസ്ഥാനത്തെയും, സമീപ ജില്ലകളിലേയും ഡോക്ടറന്‍മാര്‍ക്ക് നല്‍കാന്‍ കൊണ്ട് വന്ന കൈക്കൂലി പണമാണ് പോലീസ് പിടികൂടിയത്.

തലസ്ഥാനത്തെ ഒരു പ്രധാന മരുന്ന് വിതരണക്കാരന് നല്‍കാനായി ആന്ധ്രയിലുള്ള ഒരു സ്ഥാപനം നല്‍കിയ പണമാണ് ഇതെന്ന് ചോദ്യം ചെയ്യലില്‍ പെരുമാള്‍ സമ്മതിച്ചു.

തലസ്ഥാനത്തെ ചില ഡോക്ടര്‍മാര്‍ ഇത്തരം മരുന്ന് കമ്പനികള്‍ നല്‍കുന്ന നിലവാരം കുറഞ്ഞ മരുന്നുകള്‍ രോഗികള്‍ക്ക് നല്‍കുന്നു എന്ന ഞെട്ടിക്കുന്ന വിവരവും പിടിയിലായ പ്രതി പോലീസിനോട് സമ്മതിച്ചു.

പെരുമാള്‍ ഗോവിന്ദസ്വാമിയേയും പിടിച്ചെടുത്ത തുകയും ഇന്‍കംടാക്‌സിന് പോലീസ് കൈമാറി. പ്രതിയെ വിശദാമായി ചോദ്യം ചെയ്താല്‍ തലസ്ഥാനത്ത് നടക്കുന്ന മരുന്ന് മാഫിയയുടെ ഉള്ളറകളിലേക്ക് വെളിച്ചം വീശുമെന്നാണ് പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here