ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍; നടപടി സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്ന പ്രസ്താവനയില്‍ ഡിജിപി. ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍. പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥന് ചേരാത്ത നടപടിയാണെന്ന വിലയിരുത്തലിലാണ് നടപടി.

അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണ് നടപടി. സംസ്ഥാനതാത്പര്യത്തിന് വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കാമെന്ന് ചട്ടത്തില്‍ പറയുന്നു. ജേക്കബ് തോമസ് നിലവില്‍ ഐഎംജി ഡയറക്ടറാണ്.

കഴിഞ്ഞ ഒന്‍പതിന് തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ജേക്കബ് തോമസിന്റെ വിവാദപ്രസ്താവന.

സംസ്ഥാനത്തെ നിയമവാഴ്ച്ച തകര്‍ന്നു എന്ന് ജേക്കബ് തോമസ് പ്രസ്താവിച്ചത് വഴി അദ്ദേഹം ഗുരുതരമായ അച്ചടക്ക ലംഘനമാണ് നടത്തിയെന്ന് സര്‍ക്കാര്‍ വിലയിരുത്തി. സസ്‌പെന്‍ഷന്‍ കാലയളവില്‍ അലവന്‍സുകള്‍ക്കും മറ്റും അര്‍ഹത ഉണ്ടായിരുക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറുയുന്നു.

ഇന്നലെ രാത്രിയോടെ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്യുന്നതായുളള ഫയല്‍ മുഖ്യമന്ത്രി ഒപ്പ് വെച്ചു. രാത്രി തന്നെ ഉത്തരവ് പുറത്തറങ്ങുകയും ചെയ്തു. സ്രാവുകള്‍ക്കൊപ്പമാണ് താന്‍ നീന്തുന്നതെന്നായിരുന്നു ജേക്കബ് തോമസിന്റെ പ്രതികരണം.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ഉടനെ വിജിലന്‍സ് ഡയറക്ടറുടെ കസേരയില്‍ നിയമിച്ചുവെങ്കിലും ഹൈക്കോടതിയുടെ തുടര്‍ച്ചയായ വിമര്‍ശനത്തെ തുടര്‍ന്ന് അദ്ദേഹത്തിനെ ഐഎംജി ഡയറക്ടറായി പുനര്‍നിയമിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ആത്മകഥ എഴുതിയതിന് മറ്റൊരു അച്ചടക്ക നടപടിയുടെ പടിവാതില്‍ക്കലായിരുന്നു ജേക്കബ് തോമസ്.

ഔദ്യോഗിക രഹസ്യ നിയമം ലംഘിച്ച ജേക്കബ് തോമസിനെതിരെ അച്ചടക്ക നടപടി വേണമെന്ന ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നിലപാട് എടുക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനത്തെ നിശിതമായി വിമര്‍ശിച്ച് ജേക്കബ് തോമസ് പ്രസംഗിച്ചത്.

സര്‍ക്കാര്‍ നിലപാടിനെ നിയമപരമായി ചോദ്യം ചെയ്യുമോ എന്ന ചോദ്യത്തില്‍ നിന്ന് ജേക്കബ് തോമസ് ഒഴിഞ്ഞ് മാറി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News