‘സണ്ണി നൈറ്റ്’ സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു; ഒരു ഉപദേശവും

ബംഗളൂരു: ബംഗളൂരില്‍ പുതുവര്‍ഷരാവില്‍ നടത്താനിരുന്ന നൃത്ത പരിപാടി ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഉപേക്ഷിച്ചു. ട്വിറ്ററിലൂടെയാണ് പരിപാടിയില്‍നിന്ന് പിന്‍മാറുന്ന വിവരം സണ്ണി അറിയിച്ചത്.

തനിക്കും സംഘത്തിനും സുരക്ഷയൊരുക്കാനാവില്ലെന്ന് കര്‍ണാടക പൊലീസ് വ്യക്തമാക്കിയതിനാല്‍ പരിപാടിയില്‍നിന്ന് പിന്‍മാറുകയാണെന്ന് സണ്ണി പറഞ്ഞു.

‘ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നാണ് ഞാന്‍ കരുതുന്നത്. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ. എല്ലാവര്‍ക്കും നന്മ നിറഞ്ഞ പുതുവര്‍ഷം ആശംസിക്കുന്നു.’-സണ്ണി ട്വിറ്റില്‍ പറയുന്നു.

സണ്ണി നൈറ്റ് എന്ന് പേരിട്ടിരുന്ന നൃത്തപരിപാടിക്ക് കഴിഞ്ഞദിവസം കര്‍ണ്ണാടക ആഭ്യന്തര വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ കൂട്ട ആത്മഹത്യാ ഭീഷണിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. ബംഗളൂരുവിലെ ഒരു ഹോട്ടലാണ് പരിപാടി ഒരുക്കിയിരുന്നത്.

കര്‍ണ്ണാടക സംസ്‌കാരത്തെ അറിയാത്ത സണ്ണിയെ പുതുവര്‍ഷദിനത്തില്‍ അതിഥിയായി സ്വീകരിക്കാന്‍ കഴിയില്ലെന്നാണ് കന്നഡ രക്ഷണ വേദികേ പ്രവര്‍ത്തകരുടെ വാദം. കഴിഞ്ഞ ദിവസം സണ്ണിയുടെ കോലം കത്തിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരുന്നു.

സ്ത്രീകളുടെയും കുട്ടികളുടെയും മാന്യമായ ജീവിതത്തെയും പാരമ്പര്യത്തെയും വെല്ലുവിളിക്കുന്ന ജീവിതരീതിയാണ് സണ്ണിയുടേതെന്നാണ് ഇവരുടെ വാദം. അതേസമയം, സാരിയുടുത്ത് മാന്യമായി നൃത്തം ചെയ്യുകയാണെങ്കില്‍ സണ്ണിയെ സ്വാഗതം ചെയ്യുമെന്നും ഇവര്‍ പറഞ്ഞിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News