ജയലളിതയുടെ ആശുപത്രിവാസ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി തെരഞ്ഞെടുപ്പ് കമീഷന്‍; സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനം; നിര്‍ദേശം ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത്

ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്‍. വീഡിയോ സംപ്രേഷണം ചെയ്യുന്നത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് വ്യക്തമാക്കിയാണ് നിര്‍ദേശം.

ആര്‍കെ നഗറില്‍ നാളെ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ടിടിവി ദിനകരന്‍ വിഭാഗമാണ് വീഡിയോ പുറത്തു വിട്ടത്. ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയടക്കമുള്ള ദിനകരന്‍ വിഭാഗമാണെന്ന് ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം എന്നിവരുടെ ആ വാദങ്ങള്‍ തെറ്റാണെന്ന് വാദിക്കുകയാണ് ദിനകരന്‍ വിഭാഗം ദൃശ്യങ്ങളിലൂടെ.

ജയലളിത ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത് പൂര്‍ണബോധത്തോടെയാണെന്നും ഇതിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ കൈയിലുണ്ടെന്നും ദിനകരന്‍ വിഭാഗം നേതാവ് പി വെട്രിവേല്‍ പറഞ്ഞു.

75 ദിവസത്തോളം ആശുപത്രിയില്‍ കിടന്ന ശേഷം കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചിനാണ് ജയലളിത അന്തരിച്ചത്. ആശുപത്രിയില്‍ കിടക്കുന്ന സമയത്ത് ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News