പാലക്കാട്ട് കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ഒരു മാസത്തിനകം

പാലക്കാട്: പാലക്കാട് ഒരു മാസത്തിനകം കുടുംബശ്രീയുടെ കേരള ചിക്കന്‍ ഫാമുകള്‍ ആരംഭിക്കും.

ഗുണമേന്‍മയുള്ള കോഴിയിറച്ചി ജനങ്ങള്‍ക്കെത്തിക്കുന്നതിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ധനവ് തടയുന്നതിനുമാണ് സര്‍ക്കാര്‍ തീരുമാനപ്രകാരം കുടുംബശ്രീ യൂണിറ്റുകള്‍ വഴി ഇറച്ചിക്കോഴി ഫാമുകള്‍ക്ക് തുടക്കമിടുന്നത്.

നിലവില്‍ ഫാം ലൈസന്‍സ് എടുത്ത കുടുംബശ്രീ അംഗങ്ങളെയും പുതുതായി ഫാം തുടങ്ങാന്‍ താത്പര്യമുള്ള കുടുംബശ്രീ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ചാണ് കേരള ചിക്കന്‍ ഫാമുകള്‍ക്ക് തുടക്കമിടുന്നത്. പാലക്കാട് ജില്ലയില്‍ മാത്രം 102 യൂണിറ്റുകളെയാണ് ഇതുവരെ തിരഞ്ഞെടുത്തത്. ഇതില്‍ 41 പേര്‍ക്ക് നിലവില്‍ ലൈസന്‍സുണ്ട്.

ഭൂരിഭാഗം സ്ഥലങ്ങളിലും കോഴി വളര്‍ത്തലിനുള്ള ഫാമുകളുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ഒരു മാസത്തിനകം ഫാമിന്റെ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കുടുംബശ്രീയുടെ കീഴിലുള്ള ഫാമുകള്‍ വഴി ഉത്പാദിപ്പിക്കുന്ന ഗുണമേന്‍മയുള്ള ഇറച്ചിക്കോഴികള്‍ പ്രത്യേക ഔട്ട്‌ലെറ്റുകള്‍ വഴി വിറ്റഴിക്കും. ഫാമുകള്‍ തുടങ്ങുന്നതിന് ബാങ്കുകള്‍ വഴി കുറഞ്ഞ പലിശയില്‍ വായ്പ നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News