കേരള ബ്ലാസ്റ്റേ‍ഴ്സിനായി ഇനി കളിക്കുമോ; മനസ്സുതുറന്ന് സൂപ്പര്‍താരം ബെര്‍ബറ്റോവ്

കേരള ബ്ലാസ്റ്റേ‍ഴ്സിന്‍റെ അടുത്ത മത്സരത്തില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ദിമിതര്‍ ബെര്‍ബറ്റോവ്. മിഡ് ഫീല്‍ഡില്‍ കളിക്കുന്നത് താന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഗ്രൗണ്ട് നിറഞ്ഞ് ഓടിക്കളിക്കാനല്ല, ബുദ്ധിപരമായി കളിക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും ബ്ലാസ്റ്റേ‍ഴ്സിന്‍റെ സൂപ്പര്‍ താരം ബെര്‍ബറ്റോവ് പറഞ്ഞു.

ക‍ഴിഞ്ഞ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേ‍ഴ്സിന്‍റെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ദിമിതര്‍ ബര്‍ബറ്റോ‍വ് പരിക്കിനെ തുടര്‍ന്ന് മാറി നിന്നത് ആരാധകരെ നിരാശയിലാക്കിയിരുന്നു. എന്നാല്‍ താന്‍ ബംഗളൂരുവിനെതിരേ ഈ മാസം 31ന് നടക്കുന്ന മത്സരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ബെര്‍ബറ്റോവ് നല്‍കുന്നത്.

സ്ട്രൈക്കര്‍ എന്ന റോളില്‍ നിന്നും മിഡ് ഫീല്‍ഡില്‍ കളിക്കുന്നതും ആസ്വദിക്കുന്നതായി ബെര്‍ബറ്റോവ്. തനിക്ക് 36 വയസ്സായി. ഗ്രൗണ്ട് നിറയെ ഓടി കളിക്കുന്നതിനേക്കാള്‍ ബുദ്ധിപരമായി കളിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ബെര്‍ബറ്റോവ് പറഞ്ഞു.

യുവതാരങ്ങളാണ് ഇന്ത്യയുടെ ഭാവിയെന്ന് പറഞ്ഞ അദ്ദേഹം യൂറോപ്യന്‍ ക്ലബുകളില്‍ കളിക്കാനാണ് യുവാക്കള്‍ സ്വപ്നം കാണേണ്ടതെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ മെസ്സിയും റെണാള്‍ഡോയും ആകാനുളള അനുകരണശൈലിയല്ല, സ്വന്തം വ്യക്തിത്വത്തില്‍ അറിയപ്പെടാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കരിയര്‍ ക‍ഴിയുന്പോള്‍ പരിശീലകന്‍റെ കുപ്പായമണിയാനാണ് ഈ ബര്‍ഗേറിയന്‍ സ്ട്രൈക്കറുടെ ആഗ്രഹം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel