കോഹ്‌ലിയും അനുഷ്‌കയും രാജ്യദ്രോഹികളെന്ന് ബിജെപി എംഎല്‍എ; വിവാദമായപ്പോള്‍ ബിജെപിയുടെ മറുപടി ഇങ്ങനെ

രാജ്യസ്‌നേഹത്തിന്റെ അളവുകോലുമായി ബിജെപി നേതാക്കള്‍ വീണ്ടും രംഗത്ത്. ഷാരൂഖ് മുതല്‍ ആമീര്‍ഖാനും ദീപികയും വിജയും കമലും പ്രകാശ് രാജും വരെ രാജ്യദ്രോഹികളാണെന്ന് പ്രഖ്യാപിച്ച ബിജെപിയും സംഘപരിവാര്‍ സംഘടനകളും ഇപ്പോള്‍ വിരാട് കോഹ്ലിക്കും അനുഷ്‌കയ്ക്കുമെതിരെ തിരിഞ്ഞിരിക്കുകയാണ്.

ഇറ്റലിയില്‍ വച്ച് വിവാഹം കഴിച്ച ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിക്കും നടി അനുഷ്‌ക ശര്‍മയ്ക്കും രാജ്യസ്‌നേഹികളെല്ലെന്നാണ് ബിജെപിയുടെ പക്ഷം. മധ്യപ്രദേശിലെ ബിജെപി എംഎല്‍എ പന്നലാല്‍ ശക്യയാണ് പ്രകോപനവുമായി രംഗത്തെത്തിയത്.

രാജ്യസ്‌നേഹം ഇല്ലാത്തത് കൊണ്ടാണ് ഇരുവരും വിവാഹത്തിന് ഇറ്റലി തെരഞ്ഞെടുത്തതെന്നാണ് പന്നലാല്‍ പറയുന്നത്. കോഹ്ലിയും അനുഷ്‌കയും ഇന്ത്യയില്‍ നിന്ന് പണം സമ്പാദിച്ച് വിവാഹത്തിന്റെ പണം വിദേശത്ത് ചെലവഴിച്ചത് ദേശഭക്തിയല്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

രാമന്‍ വിവാഹം കഴിച്ച ഇന്ത്യയില്‍ വച്ച് വിവാഹം കഴിക്കാതിരുന്ന വിരാട് യൂത്ത് ഐക്കണ്‍ അല്ലെന്നും പന്നലാല്‍ പറഞ്ഞു. അതേസമയം പന്നലാലിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചതോടെ പന്നലാലിനെ വിമര്‍ശിച്ച് ബിജെപി ദേശീയ വക്താവ് എസ് പ്രകാശ് രംഗത്തെത്തി. കോഹ്ലിയുടേയും അനുഷ്‌കയുടെയും രാജ്യസ്‌നേഹം പരിശോധിക്കേണ്ട ആവശ്യം പന്നാലാല്‍ ഷാകിയയ്ക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News