ലങ്കയ്‌ക്കെതിരായ ആദ്യ ടി ട്വന്റിക്ക് മണിക്കൂറുകള്‍ മാത്രം ; ബേസില്‍ തമ്പി അരങ്ങേറുമെന്ന പ്രതീക്ഷയില്‍ മലയാളക്കര; സാധ്യതകള്‍ ഇങ്ങനെ

കട്ടക്ക്: ഇന്ത്യശ്രീലങ്ക ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഇന്ന് കട്ടക്കില്‍. മൂന്നു മത്സരമാണ് പരമ്പരയില്‍. ലങ്കക്കെതിരായ ടെസ്റ്റ്, ഏകദിന പരമ്പരകള്‍ ഇന്ത്യ നേടിയിരുന്നു. വൈകിട്ട് ആറിനാണ് കളി.

രോഹിത് ശര്‍മയ്ക്കു കീഴില്‍ ഒരുപിടി പുതുനിരയുമായാണ് ഇന്ത്യ കളിക്കാനിറങ്ങുന്നത്. ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ പരമ്പരയില്‍ കളിക്കുന്നില്ല. മലയാളിതാരം ബേസില്‍ തമ്പി ടീമിലുണ്ട്. ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.

ദീപക് ഹൂഡ, വാഷിങ്ടണ്‍ സുന്ദര്‍, മുഹമ്മദ് സിറാജ് എന്നിവരും ടീമിലുണ്ട്. ശ്രേയസ് അയ്യര്‍ക്കും ജയദേവ് ഉനദ്ഘട്ടിനും കൂടുതല്‍ മത്സരങ്ങള്‍ കളിച്ചതിന്റെ പരിചയമില്ല. ഏകദിനത്തില്‍ സ്ഥാനം നഷ്ടമായ ലോകേഷ് രാഹുല്‍ ട്വന്റി 20യില്‍ ഇടംപിടിച്ചു.

ബേസിലിന് സിറാജ്, ഉനദ്ഘട്ട് എന്നിവരില്‍നിന്ന് വെല്ലുവിളിയുണ്ട്. രണ്ട് പേസര്‍മാരെയാണ് കളിപ്പിക്കുന്നതെങ്കില്‍ ജസ്പ്രീത് ബുമ്രയ്‌ക്കൊപ്പം ഈ മൂന്നുപേരില്‍ ഒരാള്‍ക്കേ നറുക്കുവീഴുകയുള്ളൂ.

ലങ്കയുടേത് മികച്ച ട്വന്റി 20 നിരയാണ്. ഏകദിനത്തില്‍ ആദ്യ കളി മാത്രമേ അവര്‍ക്ക് ജയിക്കാനായുള്ളൂ. നിരോഷന്‍ ഡിക്വെല്ല, തിസര പെരേര, കുസാല്‍ പെരേര, അസേല ഗണരത്‌നെ തുടങ്ങിയ ഒരുപിടി കൂറ്റനടിക്കാര്‍ ടീമിലുണ്ട്. അതേസമയം, പേസര്‍ സുരംഗ ലക്മലിന്റെ അഭാവം അവര്‍ക്ക് ക്ഷീണംചെയ്യും.

ടീം: ഇന്ത്യ രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, ശ്രേയസ് അയ്യര്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, മഹേന്ദ്ര സിങ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്/ജയദേവ് ഉനദ്ഘട്ട്/ബേസില്‍ തമ്പി, ജസ്പ്രീത് ബുമ്ര, യുശ്വേന്ദ്ര ചഹല്‍.

ശ്രീലങ്ക: ധനുഷ്‌ക ഗുണതിലക, ഉപുല്‍ തരംഗ, സദീര സമരവിക്രമ/കുസാല്‍ പെരേര, ഏഞ്ചലോ മാത്യൂസ്, നിരോഷന്‍ ഡിക്വെല്ല, അസേല ഗുണരത്‌നെ, തിസര പെരേര, സചിത് പതിരാന, അകില ധനഞ്ജയ, ദുശ്മന്ത ചമീര, നുവാന്‍ പ്രദീപ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News