റയ്യാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ 11 ാം ക്ലാസ് വിദ്യാര്‍ഥിയെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണ നടത്തണം

ഗുരുഗ്രാം റയ്യാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ മുതിര്‍ന്നയാളായി കണക്കാക്കി വിചാരണ നടത്തണമെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്.പ്രതി ചെയ്ത കുറ്റകൃത്യം അത്യന്തം ഹീനമാണെന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിരീക്ഷിച്ചു.വിധിയെ കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുക്കള്‍ സ്വാഗതം ചെയ്തു.

കുറ്റകൃത്യം ചെയ്ത രീതിയും രക്ഷപ്പെടാന്‍ നടത്തിയ ശ്രമങ്ങളും പരിഗണിക്കു്‌പോള്‍ പ്രതിയായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് മുതിര്‍ന്നയാളുടെ പക്വതയുണ്ടെന്ന് ബോധ്യപ്പെടുന്നതായി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചൂണ്ടിക്കാട്ടി.കുറ്റകൃത്യത്തിന്റെ പരിണിത ഫലങ്ങളെക്കുറിച്ച് മനസ്സിലാക്കാനുള്ള പക്വതയും പ്രതിക്കുണ്ടെന്നും ബോര്‍ഡ് വിലയിരുത്തി.

അതിനാല്‍ പതിനാറുവയസ്സുകാരനെ മുതിര്‍ന്നയാളായി കണക്കായി വിചാരണ നടത്തണമെന്ന് ഉത്തരവിട്ട് കേസ് സെഷന്‍സ് കോടതിയിലെക്ക് കൈമാറി.റിമാണ്ട് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന്റെ വിധിയെ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സ്വാഗതം ചെയ്തു.

അതേസമയം പ്രതിയായ പതിനാറു വയസ്സുകാരന്റെ കുടുംബം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ഉത്തരവിനെതിരെ രംഗത്തെത്തി.സെപ്തംബര്‍ എട്ടാം തീയ്യതിയായണ് ഗുരുഗ്രാം റയ്യാന്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രത്യുമ്‌നന്‍ ഠാക്കൂര്‍ സ്‌കൂളിലെ വാഷ് റൂമില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടത്.

കേസ് അന്വേഷിച്ച ഗുരുഗ്രാം പോലീസ് ആദ്യം സ്‌കൂള്‍ ബസ് കണ്ടക്ടറെ അറസ്റ്റ് ചെയ്തിരുന്നു.എന്നാല്‍ പിന്നീട് കേസ് സി ബി ഐ അന്വേഷിച്ചപ്പോഴാണ് കൊലപാതകം നടത്തിയത് അതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണെന്ന് കണ്ടെത്തിയത്. പ്രതിയായ പരിനാറ് വയസ്സുകാരന്റെ വിരലടയാളം പരിശോധിക്കാന്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് സി ബി ഐ ക്ക് അനുവാദം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News