അധ്യാപകരെ പോലും വെറുതെ വിടാതെ BJP; പലിശ അടക്കാത്തതിന് BJP നേതാവ് സ്കൂളില്‍ കയറി അധ്യാപികയോട് കാണിച്ചത്; വീഡിയോ പുറത്ത്

ഭാരതീയ സംസ്കാരത്തിന്‍റെ പെരുമ പറഞ്ഞ് നടക്കുന്ന BJP ക്കാരുടെ തനി നിറം ഒരിക്കല്‍ കൂടി പുറത്ത് വന്നിരിക്കുകയാണ് . ഇത്തവണ അധ്യാപികയുടെ നേര്‍ക്കാണ് കാവിഭീകരത അരങ്ങേറിയിരിക്കുന്നത്.

ബംഗ്ലൂരുവിലെ ഒരു സ്‌കൂളില്‍ നിന്നുള്ള ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. സ്‌കൂള്‍ കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറുന്ന ബിജെപി നേതാവ് പ്രധാന അധ്യാപികയെ ക്രൂരമായി മര്‍ദ്ദിക്കുന്നതാണ് പുറത്ത് വന്നിരിക്കുന്ന വീഡിയോ ദൃശ്യങ്ങളിലുള്ളത്.

ബിജെപി നേതാവായ രാമകൃഷ്ണനപ്പയാണ് സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി, യാതൊരു ദാക്ഷിണ്യവുമില്ലാതെ പ്രധാന അധ്യാപികയെ മര്‍ദ്ദിച്ചത്. അധ്യാപികയോട് അസഭ്യവര്‍ഷം നടത്തുകയും, മൃഗങ്ങളെ ബന്ദിക്കാന്‍ ഉപയോഗിക്കുന്ന കയറു കൊണ്ട് പോലും തലങ്ങും വിലങ്ങും അടിക്കുകയും ചെയ്തു.

സ്‌കൂള്‍ ഇയാളില്‍ നിന്നും 70,000 രൂപ കടമെടുത്തിരുന്നു. പണം തിരിച്ചടയ്ക്കാന്‍ ഏതാനം ദിവസം വൈകിയതാണ് ഈ പരാക്രമങ്ങള്‍ നടത്താന്‍ ബിജെപി നേതാവിനെ പ്രേരിപ്പിച്ചത്.

വളരെ കുറിച്ച് കുട്ടികള്‍ മാത്രമാണ് ഈ സമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പോലീസ് ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News