പിണറായി സർക്കാറിന്‍റെ ലോക കേരള സഭക്ക് ഐക്യദാർഢ്യമറിയിച്ച് മുംബൈ കേരള സഭ

കേരള സർക്കാർ വിളിച്ചു ചേർക്കുന്ന ലോക കേരള സഭയ്ക്ക് ഐക്യദാർഢ്യ മറിയിച്ച് മുംബൈ മലയാളികളുടെ നേതൃത്വത്തിൽ മുംബൈ കേരള സഭ സംഘടിപ്പിക്കുന്നു. ലോക കേരള സഭ സമ്മേളനത്തിന് മുൻപായി ജനുവരി 7 ന് രാവിലെ 10 മണി മുതൽ ചെമ്പൂരിലെ ശ്രീ നാരായണാ കോളേജിൽ നടക്കുന്ന ഏകദിനസമ്മേളനം പ്രവാസി ക്ഷേമനിധി ബോർഡ് ചെയർമാൻ പി.ടി കുഞ്ഞുമുഹമ്മദ് ഉദ്ഘാടനം ചെയ്യും. ആഭ്യന്തര പ്രവാസി മലയാളികളുടെ വിഷയങ്ങളിലെ ഇടപെടൽ കൊണ്ട് ശ്രദ്ധിക്കപ്പെട്ട മുംബൈ മലയാളി സംയുക്ത സമരസമിതിയാണ് മുംബൈ കേരള സഭയ്ക്ക് നേതൃത്വം കൊടുക്കുന്നത്.

കേരളത്തിലെ മാത്രമല്ല കേരളത്തിന് പുറത്ത് ഇന്ത്യയിലും മറ്റു രാജ്യങ്ങളിലുമായി ജീവിക്കുന്ന മലയാളികളുടെ കൂടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ലോകത്താകെയുള്ള മലയാളികളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനായി പരിഗണിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സർക്കാർ ലോക കേരള രൂപീകരിക്കുന്നത്. ഇടതു സർക്കാറിന്റെ ഈ തീരുമാനത്തെ പ്രവാസി മലയാളികൾ വലിയ ആവേശത്തോടെയാണ് കാണുന്നതെന്നതിന്റെ തെളിവാണ് മുംബൈയിലെ ഈ സമ്മേളനം.

ലോക കേരള സഭയുടെ പരിഗണനയ്ക്കായി മുംബൈ മലയാളികളുടെ നിർദ്ദേശങ്ങൾ ചർച്ചചെയ്ത് ക്രോഡീകരിക്കുന്നതിനുവേണ്ടിയാണ് മുംബൈ കേരള സഭ നടത്തുന്നത്. മുംബൈയിൽ നിന്നുമുള്ള മലയാളി സമാജങ്ങളുടെയും മറ്റു സംഘടനകളുടെയും പ്രവർത്തകരായിക്കും മുംബൈ കേരള സഭയിൽ പങ്കെടുക്കുക.

രാവിലെ 10 മണി മുതൽ നടക്കുന്ന സമ്മേളനത്തിൽ ഉദ്ഘാടന പരിപാടിക്കും സമാപന സമ്മേളനത്തിനും പുറമെ ഒരേ സമയം പത്ത് സെഷനുകളിലായി ചർച്ചകളും നടക്കും. താഴെപ്പറയുന്നവയാണ് വിഷയങ്ങൾ.

1. മുംബൈ മലയാളികളുടെ സ്ഥിതിവിവര കണക്കുകൾ

2.നോർക്കാ വകുപ്പിന്റെ പ്രവർത്തനം + പ്രാവാസിക്ഷേമ കാഴ്ചപ്പാടുകളും പദ്ധതികളും

3. ആഭ്യന്തര പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രാ പ്രശ്നങ്ങൾ

4. മുംബൈയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ചരിത്രം

5. മുംബയിൽ മലയാളത്തിന്റെ ഭാവി

6. പ്രവാസി മലയാളി സമൂഹത്തിന്റെ കലാ സാഹിത്യ രംഗം

7. മലയാളി സമൂഹത്തിൽ സമാജങ്ങളുടെ സ്വാധീനം

8. വ്യവസായ രംഗത്തെ മലയാളി സാന്നിദ്ധ്യം

9. അകം കേരളവും പുറം കേരളവും തമ്മിലുള്ള വിജ്ഞാന നൈപുണ്യ വിനിമയം -സാധ്യതകൾ മാർഗ്ഗങ്ങൾ

10. മുംബൈ – പ്രകൃതിയും മനുഷ്യരും

കേരളത്തിൽ നിന്നുള്ള മുഴുവൻ എം.എൽ.എ മാരും, എം.പി മാരും അവർക്ക് പുറമെ പ്രവാസി മലയാളികളുടെ പ്രതിനിധികളും ഉൾപ്പെടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക. ലോക കേരള സഭ പരിഗണിക്കേണ്ട മുംബൈ മലയാളികളുടെയും ആഭ്യന്തര പ്രാവാസികളുടെയാകെ തന്നെയും വിഷയങ്ങൾ കൃത്യമായി വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി വരുന്ന എല്ലാ വർഷങ്ങളിലും മുംബൈ കേരള സഭ നടത്താൻ ആലോചനയുണ്ട്.

മുംബൈ നഗരത്തിലെ മലയാളി സാമൂഹ്യ-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ, മലയാളി മാധ്യമ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള മലയാളി സംഘടനാ നേതാക്കൾ, തുടങ്ങിയവരെ മുംബൈ കേരള സഭയിൽ അതിഥികളായി ക്ഷണിക്കും.

കൂടുതൽ വിവരങ്ങൾക്ക് 8097129819

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News