ബലാത്സംഗത്തിലൂടെ യുവതി കൊല്ലപ്പെട്ടെന്ന് കരുതിയ കേസില്‍ വന്‍ വ‍ഴിത്തിരിവ്; പൊലീസിന്‍റെ വിശദീകരണം ഇങ്ങനെ

അമേരിക്കൻ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ ദുരൂഹതകൾ സംബന്ധിച്ചാണ് പൊലീസ് വിശദീകരണം നൽകിയത്. യുവതിയെ ആരും അപായപ്പെടുത്തിയതല്ലെന്നും വളർത്തുനായ്കൾ ആക്രമിച്ച്  കൊന്നെന്നുമാണ് പൊലീസ് ഭാഷ്യം.

പിറ്റ്ബുള്‍ ഇനത്തില്‍പെട്ട വളർത്തുനായ്ക്കളാണ് യുവതിയെ ആക്രമിച്ചതെന്നുംഗൂച്‌ലാന്‍ഡ് കൗണ്ടി പോലീസ് മേധാവി ജിം ആഗ്ന്യൂ വെളിപ്പെടുത്തി.

മരണത്തിന് പിന്നിൽ നായക്കളാണെന്ന സംശയം ഉയർന്നതൊടെ 45 കിലോ വീതമുളള ഇരുനായ്ക്കളേയും പൊലീസ് കൊലപ്പെടുത്തി. കൂടുതൽ വ്യക്തതയ്ക്കുവേണ്ടി ഇവയുടെ ശരീരം പൊസ്റ്റുമോർട്ടം നടത്താനാണ് പൊലീസിന്‍റെ തീരുമാനം.

ക‍ഴിഞ്ഞ വെളളിയാ‍ഴ്ചയാണ് ബെഥാനി സ്റ്റീഫൻസ് എന്ന യുവതിയുടെ മൃതദേഹം വീടിനടുത്തുളള ഒരു കുറ്റിക്കാട്ടിൽ കണ്ടെത്തിയത്. മാറിടത്തിൽ ഗുരുതരമായി മുറിവേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇതോടെ യുവതിയെ ആരോ ആപായപ്പെടുത്തിയതാണെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കുകയായിരുന്നു. ബെഥാനിയെ ആരോ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തി എന്നായിരുന്നു പ്രചാരണം.

എന്നാല്‍ മാനംഭംഗം നടന്നതായി തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. നായ്ക്കളുടെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റതാകാം മരണകാരണമെന്ന് പൊലീസ് പറയുന്നു.

പിന്നീട് നായ്ക്കൾ മാറിടം ഉൾപ്പടെ ഭക്ഷിച്ചെന്നും പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിന്‍റെ വാരിയെല്ലുകൾ ഉൾപ്പെടെ നായ്ക്കൾ ഭക്ഷിച്ച നിലയിലായിരുന്നു.

എന്നാൽ പോലീസിന്റെ വാദങ്ങള്‍ക്കെതിരേ ബെഥാനിയുടെ സുഹൃത്തുക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. ബെഥാനി ഈ നായ്ക്കളെ വളരെ ചെറുപ്പത്തില്‍തന്നെ എടുത്തുവളര്‍ത്തിയതാണെന്നും നായ്ക്കൾക്ക് അക്രമ സ്വഭാവമില്ലായിരുന്നെന്നും ബന്ധുക്കൾ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News