യുവാവ് രണ്ട് ഭാര്യമാരേയും കാറിനകത്തിട്ട് കത്തിച്ച് കൊന്നു; കാരണം വ്യക്തമാക്കിയ ശേഷം കീ‍ഴടങ്ങി

രാജസ്ഥാനിൽ അമ്മയെ സന്തോഷിപ്പിച്ചില്ലെന്ന് ആരോപിച്ച് രണ്ട് ഭാര്യമാരെയും ഭർത്താവ് തീവച്ച് കൊന്നു. ജയ്‌പൂർ സ്വദേശിയായ ദീപറാം ആണ് ഭാര്യമാരായ മാലി ദേവി(27), ദരിയ ദേവി (25) എന്നിവരെ കാറിനകത്ത് ചുട്ടുകൊന്നത്.

കൊലപാതകത്തിന് ശേഷം പ്രതി പൊലീസിൽ കീഴടങ്ങി. കുടുംബ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചതെന്നും ഭാര്യമാർ, അമ്മയെ സന്തോഷത്തോടെയല്ല നോക്കിയതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്.

ആഭരണമെടുക്കാൻ എന്ന വ്യാജേന ഭാര്യമാരെ കാറിൽ കയറ്റിയ ശേഷം ദീപ റാം കാറോടിച്ച് നഗരത്തിലേക്ക് പോയി. പോകുന്ന വഴിയിൽ കുടുംബ വിഷയം പരാമർശിച്ച് മൂവരും തമ്മിൽ വാക്കുതർക്കത്തിലായി. ഇതിനിടെ കാര്യങ്ങൾ കൈയ്യാങ്കളിയിലേക്ക് എത്തി.

ഇടയ്ക്ക് കാർ നിർത്തിയപ്പോൾ ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി നാട്ടുകാരോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ ദീപറാം ഇവരെ ബലമായി കാറിനകത്തേക്ക് തള്ളിക്കയറ്റി. പിന്നീട് വിജനമായ പ്രദേശത്ത് എത്തിയതോടെ ഇയാൾ പുറത്തിറങ്ങുകയും ഭാര്യമാരെ കാറിനകത്താക്കി തീ കൊളുത്തുകയിരുന്നെന്നും പൊലീസ് പറയുന്നു.

ഗുജറാത്തിൽ ജോലി ചെയ്യുന്ന ദീപ റാം മൂന്ന് മക്കളുടെ പിതാവാണ്. കൊലപാതകത്തിന് ശേഷം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതി കീഴടങ്ങുകയായിരുന്നു. ഭാര്യമാർ രണ്ടുപേരും തന്‍റെ അമ്മയെ പരിഗണിക്കുന്നില്ലെന്ന പരാതി ദീപറാമിനുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News