മന്ത്രി മെ‍ഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ഹർജി വിജിലൻസ് കോടതി തള്ളി

മന്ത്രി ജെ മെ‍ഴ്സിക്കുട്ടിയമ്മയ്ക്കെതിരായ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി തള്ളി. കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിന് സ്വീകരിച്ച നടപടികൾ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

ഹർജി രാഷ്ട്രീയപ്രേരിതമെന്ന് കോടതി വിലയിരുത്തി. കോൺഗ്രസ് അഭിഭാഷക അസോസിയേഷന്‍ ഭാരവാഹി സമർപ്പിച്ച ഹർജിയാണ് തള്ളിയത്.

ക‍ശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിന് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികൾ ഫലം കണ്ടുതുടങ്ങിയ സാഹചര്യത്തിലായിരുന്നു ഹർജി കോടതിയ്ക്ക് മുന്നിലെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here