ശബരിമല സന്നിധാനത്ത് നിന്നും 300 കിലോ സ്ഫോടക ശേഖരം പിടികൂടി

മാലിന്യ സംസ്കരണ പ്ലാൻറിനും വെടിക്കെട്ട് പുരയോടും ചേർന്ന് 11 ക്യാനുകളിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്ഫോടക വസ്തു. വെടിവഴിപാട് കരാറുകാരന്റേതാണോ സ്ഫോടകശേഖരമെന്നതിനെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് അറിയിച്ചു.

പത്തനംതിട്ട എസ് പി സതീഷ് ബിനോയുടെ ഷാഡോ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിലാണ് 300 കിലൊ സ്ഫോടകശേഖരം പിടികൂടിയത്. പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ അടക്കം കത്തിച്ച് കളയുന്ന ഇൻസിനറേറ്ററിന് സമീപത്ത് വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിക്കുന്ന പുരയോട് ചേർന്ന് കുഴിച്ചിട്ട നിലയിലായിരുന്നു വെടിമരുന്ന് ക്യാനുകൾ. ഒരോ ക്യാനിലും 35 കിലോയോളം സ്‌ഫോടക വസ്തു ഉണ്ട്.

തിരുവനന്തപുരം സ്വദേശിയായ വെടിവഴിപാട് കരാറുകാരൻ ഭവന സുധീരന്റെതാണ് വെടിമരുന്നെന്നാണ് സംശയിക്കുന്നത്. ഇയാൾക്ക് 15 കിലോ വെടി മരുന്ന് സൂക്ഷിക്കാനുള്ള ലൈസൻസ് മാത്രമേയുള്ളൂ. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ കാര്യങ്ങളിൽ വ്യക്തത ഉണ്ടാകൂവെന്നാണ് പോലീസ് നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News