ലോകത്ത് 2017ല്‍ കൊല്ലപ്പെട്ടത് 65 മാധ്യമ പ്രവര്‍ത്തകര്‍.പാരിസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റിപ്പോര്‍ട്ടേഴ്സ് വിത്ത് ഔട്ട് ബോഡേഴ്സ് എന്ന് മാധ്യമ സംഘടനയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കൊല്ലപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.
2016ല്‍ കൊല്ലപ്പെട്ടത് 79 മാധ്യമ പ്രവര്‍ത്തകരായിരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം കുറഞ്ഞെങ്കിലും പലരാജ്യങ്ങളിലും
മാധ്യമ സ്വാതന്ത്ര്യം വന്‍തോതില്‍ ഹനിക്കപ്പെടുകയാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.
സിറിയയിലാണ് ഏറ്റവുമധികം മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്. 12 പേരാണിവിടെ ജീവന് വെടിഞ്ഞത്. 11 മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട മെക്സിക്കോ ആണ് രണ്ടാം സ്ഥാനത്ത്. എന്നാല്‍ ഏറ്റവും നടുക്കമുണ്ടാക്കിയ കൊലപാതകം ഗൗരി ലങ്കേഷിന്റേതായിരുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here