ഓഖി; കടല്‍ത്തീരത്തിന് ആശ്വാസം; 34 മത്സ്യതൊ‍ഴിലാളികളെ കൂടി കണ്ടെത്തി

കൊച്ചി: ഓഖി ദുരന്തത്തില്‍ കാണാതായ മൂന്നു ബോട്ടുകളിലായി 34 മത്സ്യത്തൊഴിലാളികളെ കണ്ണൂര്‍ ഭാഗത്ത് പുറങ്കടലില്‍ നിന്ന് ബുധനാഴ്ച കണ്ടെത്തി. ചുഴലിക്കാറ്റിനുമുമ്പ് തോപ്പുംപടി ഹാര്‍ബറില്‍നിന്ന് പുറപ്പെട്ട ബോട്ടുകളിലെ തമിഴ്നാട് സ്വദേശികളാണിവര്‍. വെള്ളിയാഴ്ച ഇവരെ തീരത്ത് എത്തിക്കുമെന്ന് ഫിഷറീസ് അധികൃതര്‍ അറിയിച്ചു.

തമിഴ്നാട് രജിസ്ട്രേഷനിലുള്ള ഓഷ്യന്‍ഹണ്ട്, സെന്റ് ഹൌസ്, കിംസാമോള്‍ എന്നീ ബോട്ടുകളാണ് കണ്ടെത്തിയത്. ദുരന്തത്തെത്തുടര്‍ന്ന് ഈ മൂന്നുബോട്ടുകളെക്കുറിച്ച് വിവരമില്ലായിരുന്നു. സിഫ്റ്റിന്റെ (സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി) നേതൃത്വത്തില്‍ കഴിഞ്ഞദിവസം മുനമ്പത്തുനിന്നും തോപ്പുംപടിയില്‍നിന്നും തെരച്ചിലിനായിപ്പോയ ബോട്ടുകളാണ് തൊഴിലാളികളെയും ബോട്ടുകളും കണ്ടെത്തിയത്.

തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളി സംഘടന, ബോട്ട് ഓണേഴ്സ് അസോസിയേഷന്‍, ലത്തീന്‍ സമുദായം എന്നിവയുടെ പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ചെറിയസംഘങ്ങളായി തിരിഞ്ഞ് ബോട്ടുകളില്‍ തെരച്ചില്‍ നടത്താന്‍ തീരുമാനിച്ചത്. കൊച്ചിയില്‍നിന്ന് പോയ 50 ബോട്ടുകള്‍ തെരച്ചില്‍ തുടരുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News