ധോണിയ്ക്കും രോഹിതിനും ടീം ഇന്ത്യയ്ക്കും റെക്കോര്‍ഡുകളുടെ പെരുമഴ; ടി ട്വന്റിയില്‍ ഇന്ത്യ ചരിത്രം കുറിച്ചു; ശ്രീലങ്ക നിഷ്പ്രഭം

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ ഇന്ത്യക്ക് ആധികാരിക ജയം. കുട്ടിക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വലിയ വിജയത്തിനാണ് കട്ടക്കിലെ ബാരാബതി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്.

നാലുവിക്കറ്റുകള്‍ നേടിയ ചഹാലിന്റെയും, അവസാന ഓവറുകളില്‍ കത്തിക്കയറി പുറത്താകാതെ 39 റണ്‍സ് നേടുകയും, വിക്കറ്റിന് ഇന്നില്‍ നാല് പുറത്താകലുകളില്‍ പങ്കാളിയാവുകയും ചെയ്ത ധോണിയുടെയും മികവിലാണ് ഇന്ത്യ റെക്കോര്‍ഡ് ജയം സ്വന്തമാക്കിയത്.

93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. റണ്‍ മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2012ല്‍ ഇംഗ്ലണ്ടിനെ 90 റണ്‍സിന് തോല്പിച്ചതാണ് ഇതിനു മുന്‍പത്തെ ഏറ്റവും വലിയ വിജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ് ചെയ്ത ടീം ഇന്ത്യ നിശ്ചിത 20ഓവറില്‍ മൂന്ന് വിക്കറ്റു നഷ്ടത്തില്‍ 180 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ലങ്കന്‍ ബാറ്റസ്മാന്‍മാര്‍ 87റണ്‍സ് എടുക്കുന്നതിനിടെ എല്ലാവരും കൂടാരം കയറി. 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. റണ്‍ മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2012ല്‍ ഇംഗ്ലണ്ടിനെ 90 റണ്‍സിന് തോല്പിച്ചതാണ് ഇതിനു മുന്‍പത്തെ ഏറ്റവും വലിയ വിജയം.

23 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകള്‍ നേടിയ യൂസവേന്ദ്ര ചഹാല്‍ ആണ് മാന്‍ ഓഫ് ദി മാച്ച്. നേരത്തെ അവസാന ഓവറുകളില്‍ കത്തിക്കയറിയ ധോണിയും, മനീഷ് പാണ്ഡേയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

18 പന്തുകള്‍ നേരിട്ട മനീഷ് പാണ്ഡെ 32 റണ്‍സ് നേടിയപ്പോള്‍, 22 പന്തുകളില്‍ നിന്ന് ധോണി 39 റണ്‍സ് അടിച്ചുകൂട്ടി. ഓപ്പണര്‍ കെ എല്‍ രാഹുല്‍ 61 റണ്‍സ് നേടിയപ്പോള്‍, നായകന്‍ രോഹിത് ശര്‍മ്മ 17 റണ്‍സിന് പുറത്തായി.

അന്താരാഷ്ട്ര ട്വന്റി20 യില്‍ 1500 റണ്‍സ് തികക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നേട്ടം ഇതോടെ രോഹിതിന് സ്വന്തമായി. വിരാട് കോഹ്ലി മാത്രമാണ് അന്താരാഷ്ട്ര ട്വന്റി20 യില്‍ 1500 റണ്‍സ് തികച്ചിരുന്നത്.

അതേസമയം ധോണിയും റെക്കോര്‍ഡ് തിളക്കത്തിലാണ്. ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സിനെ പിന്തള്ളി ടി20 മത്സരങ്ങളില്‍ വിക്കറ്റിന് പിന്നില്‍ ഏറ്റവും അധികം പേരെ പുറത്താക്കിയതിനുള്ള റെക്കോര്‍ഡ് ആണ് ധോണി സ്വന്തമാക്കിയത്.

ഇന്നലെ നാലുപേരെ പുറത്താക്കിയതോടെ 74 പുറത്താകലുകളാണ് ധോണിയുടെ പേരിലുള്ളത്. ഡിവില്ലേഴ്‌സാകട്ടെ 72 ബാറ്‌സ്മാന്മാരെ പുറത്താക്കിയതില്‍ പങ്കാളിയായിരുന്നു.

ലങ്കന്‍ ഓപ്പണര്‍ ഉപുല്‍ തരംഗയെ ചഹാലിന്റെ പന്തില്‍ ധോണി ക്യാച്ച് ചെയ്ത് പുറത്താക്കിയപ്പോള്‍, ഗുണരത്‌നയും, ക്യാപ്റ്റന്‍ തീസര പെരേരയും ചഹാലിന്റെ തന്നെ പന്തില്‍ ധോണിയുടെ മിന്നല്‍ സ്റ്റമ്പിങ്ങിന്റെ ചൂടറിയുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News