തീയറ്ററുകളെ പൂരപ്പറമ്പാക്കി മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്; റിലീസ് ആഘോഷമാക്കി ആരാധകര്‍; പ്രതീക്ഷയോടെ സിനിമാലോകം

മമ്മൂട്ടിയുടെ ഏറ്റവും പുതിയ മാസ് ചിത്രം മാസ്റ്റര്‍പീസ്  തിയേറ്ററുകളിലെത്തി. പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച സിനിമയാണ് മാസ്റ്റര്‍പീസ്. 22 വര്‍ഷത്തിന് ശേഷം മുഴുനീള അധ്യാപക വേഷത്തിലെത്തുന്ന മമ്മൂട്ടിയുടെ കാമ്പസ് പശ്ചാത്തലത്തിലുളള ആക്ഷന്‍ ത്രില്ലര്‍ കൂടിയാണ് മാസ്റ്റര്‍പീസ്.

എഡ്ഡി എന്നറിയപ്പെടുന്ന എഡ് വേര്‍ഡ് ലിവിംഗ്സ്റ്റണ്‍ എന്ന കോളേജ് അധ്യാപകനാണ് ഈ ക്രിസ്മസ് നാളില്‍ തിയേറ്ററുകള്‍ കീഴടക്കാനെത്തിയിരിക്കുന്നത്. 22 വര്‍ഷത്തിന് ശേഷമുളള മമ്മൂട്ടിയുടെ മുഴുനീള അധ്യാപക വേഷം. വെറും അധ്യാപകനെന്ന് പറഞ്ഞാല്‍ പോരാ കുഴപ്പക്കാരായ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് വരുന്ന അതിലും കുഴപ്പക്കാരനായ പ്രൊഫസര്‍. അതാണ് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്.

പുലിമുരുകന് ശേഷം തിരക്കഥാകൃത്ത് ഉദയകൃഷ്ണ രചന നിര്‍വ്വഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവാണ്. റോയല്‍ സിനിമാസിന്റെ ബാനറില്‍ സിഎച്ച് മുഹമ്മദ് വടകരയാണ് 15 കോടി മുതല്‍ മുടക്കില്‍ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം തന്നെയാണ് മാസ്റ്റര്‍പീസെന്ന് പ്രധാനവേഷത്തിലെത്തുന്ന മക്ബൂല്‍ സല്‍മാന്‍ പറയുന്നു. ഗ്ലാമറിലും സ്‌റ്റൈലിലും ന്യൂജനറേഷനെയും വെല്ലുന്ന പ്രകടനമാണ് മമ്മൂട്ടിയുടേതെന്ന് ചിത്രത്തിലെ മറ്റൊരു താരമായ ദിവ്യദര്‍ശനും പറയുന്നു.

കസബയിലൂടെ മലയാളത്തിലെത്തിയ നടി വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, സന്തോഷ് പണ്ഡിറ്റ്, മുകേഷ്, പാഷാണം ഷാജി തുടങ്ങീ വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News