ചെന്നൈ: മുഖ്യമന്ത്രിയായിരിക്കെ ജയലളിത അന്തരിച്ചതിനെത്തുടര്‍ന്നുള്ള ആര്‍ കെ നഗറിലെ ഉപതിരഞ്ഞെടുപ്പ് പുരോഗമിക്കുന്നു.

രാവിലെ തന്നെ ജനങ്ങൾ തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കാൻ ജനങ്ങള്‍ ബൂത്തുകളിലെത്തി. 8മണിക്ക് പോളിങ്ങ് ആരംഭിച്ചു.

പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍കൂടിയായ ഇ. മധുസൂദനനാണ് ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ. സ്ഥാനാര്‍ഥി . എം. മരുതുഗണേഷാണ് ഡി.എം.കെ. സ്ഥാനാര്‍ഥി. എ.ഐ.എ.ഡി.എം.കെ. വിമതനേതാവായ ടി.ടി.വി. ദിനകരന്‍ സ്വതന്ത്രസ്ഥാനാര്‍ഥിയാണ്.

ബി.ജെ.പി.ക്കുവേണ്ടി കരുനാഗരാജാണ് മത്സരരംഗത്തുള്ളത്.മൊത്തം 59 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നുണ്ട്.  കോണ്‍ഗ്രസ്, വി.സി.കെ., സി.പി.ഐ.എം, സി.പി.ഐ. കക്ഷികള്‍ ഡി.എം.കെ.യെ പിന്തുണയ്ക്കുന്നുണ്ട്. 24-ന് ഫലമറിയാം.