സിപിഐയില്‍ കൂട്ടരാജി; ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നൂറോളം പേര്‍ സിപിഐഎമ്മില്‍ ചേര്‍ന്നു

ഇടുക്കി- ചിന്നക്കനാലില്‍ സിപിഐയില്‍ കൂട്ടരാജി. ജില്ലാ കമ്മിറ്റി അംഗം ഉള്‍പ്പെടെ നൂറോളം പേരാണ്‌ സിപിഐ വിട്ട്‌ സിപിഐഎമ്മില്‍ ചേര്‍ന്നത്‌.

15 വര്‍ഷമായി ഇടുക്കി ജില്ലാ കമ്മിറ്റി അംഗമായ വേലുസാമി, കര്‍ഷകര്‍ക്കിടയില്‍ പാര്‍ട്ടി വളര്‍ത്തുന്നതില്‍ പ്രധാന പങ്ക്‌ വഹിച്ച മരിയദാസ്‌, സൂര്യനെല്ലി ലോക്കല്‍ കമ്മിറ്റി അംഗം കെ.രവി, എഐവൈഎഫ്‌ ജില്ലാ കമ്മിറ്റി അംഗം പ്രഭാകരന്‍ തുടങ്ങിയ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം വര്‍ഗ്ഗ , ബഹുജന സംഘനാ പ്രവര്‍ത്തകരും ഉള്‍പ്പെടെ നൂറോളം പേരാണ്‌ സിപിഐയില്‍ നിന്ന്‌ രാജി വെച്ചത്‌.

പെരിയകനാല്‍, ചിന്നക്കനാല്‍, വേണാട്‌, ഷണ്‍മുഖവിലാസം, സൂര്യനെല്ലി എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരാണ്‌ രാജി വെച്ചവരില്‍ അധികവും.

ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍, പട്ടയ പ്രശ്‌നങ്ങള്‍, കര്‍ഷകരുടെയും തൊഴിലാളികളുടെയും ആശങ്കകള്‍ തുടങ്ങിയവ പരിഹരിക്കുന്നതില്‍ വനം, റെവന്യൂ വകുപ്പ്‌ മന്ത്രിമാരും ജില്ലാ നേതൃത്വവും പരാജയപ്പെട്ടതിനാലാണ്‌ സിപിഐ വിടുന്നതെന്ന്‌ വേലുസാമി പറഞ്ഞു.

സിപിഐ വിട്ട്‌ സിപിഐഎമ്മില്‍ ചേര്‍ന്നവര്‍ക്ക്‌ പൂപ്പാറയില്‍ സ്വീകരണം നല്‍കി. പുതിയ അംഗങ്ങള്‍ക്ക്‌ ഉചിതമായ സ്ഥാനം നല്‍കുമെന്ന്‌ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം ടി.ജെ ഷൈന്‍ പറഞ്ഞു.
സ്വീകരണ പരിപാടിക്ക്‌ എന്‍ ആര്‍ ജയന്‍, എന്‍.പി സുനില്‍കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News