‘മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ യുവാവിന്‍റെ പ്രൊഫൈല്‍; ‘പെണ്ണ് കെട്ടുന്ന നേരത്തറിയാം’ എന്ന് കമന്‍റ്; അച്ഛന്‍റെ മറുപടി വൈറലോട് വൈറല്‍

ഡിവൈഎഫ്‌ഐ കോലഞ്ചേരി ബ്ലോക്ക് കമ്മിറ്റി ജോയിന്‍ സെക്രട്ടറിയായ വിഷ്ണു ജയകുമാറിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ എന്ന സോഷ്യല്‍ മീഡിയ കാമ്പയിനിന്‍റെ ഭാഗമായി സ്വന്തം ഫോട്ടോയോടൊപ്പം ‘മതം ഉപേക്ഷിക്കൂ മനുഷ്യരാവൂ’ എന്ന ടാഗ് ലൈനോടു കൂടി വിഷ്ണു ഫേസ്ബുക്ക് പ്രൊഫൈല്‍ ഫോട്ടോ അപ് ലോഡ് ചെയ്തിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ വന്ന കമന്‍റുകളും പോസ്റ്റുകളുമാണ് ശ്രദ്ധനേടിയത്.

സുനില്‍ടുത്ത് ലാലു എന്ന വ്യക്തി ‘പെണ്ണ് കെട്ടുന്ന നേരത്തറിയാം’ എന്ന് ഫോട്ടേയ്ക്ക് താ‍ഴെ കമന്‍റ് ചെയ്തു. ഉടനെ വന്നു അതിനുള്ള മറുപടി. അതും വിഷ്ണുവിന്റെ അച്ഛന്‍റെ പക്കല്‍ നിന്ന് തന്നെ, എന്റെ മകന് പെണ്ണുകിട്ടാന്‍ ഒരു ജാതി മത സംഘടനകളുടെയും ഔദാര്യം ആവശ്യമില്ല എന്ന കിടിലന്‍ കമന്റുമായി സ്റ്റാറായി മാറിക്കഴിഞ്ഞിരിക്കുന്നു പിതാവ് ജയകുമാര്‍ ടി.ജി.

‘ഇതിലും വലിയ മറുപടി സ്വപ്‌നങ്ങളില്‍ മാത്രം’ എന്ന തലക്കെട്ടോടു കൂടി വിഷ്ണു പുതിയ സ്ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു. എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു വിഷ്ണു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News