തിരുവനന്തപുരം: ഈ വേനല്‍ക്കാലത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരില്ലെന്ന് മന്ത്രി എം എം മണി. വേനല്‍ക്കാല ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കാന്‍ ദീര്‍ഘകാല കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
ഇത് പ്രയോജനപ്പെടുത്തി ലോഡ്ഷെഡിങ് ഒഴിവാക്കണമെന്ന് വൈദ്യുതി ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
ഇത്തവണ കഴിഞ്ഞവര്‍ഷത്തെക്കാള്‍ മഴകിട്ടി. ഇടുക്കി അണക്കെട്ടില്‍ സംഭരണശേഷിയുടെ 69 ശതമാനം വെള്ളമുണ്ട്. എങ്കിലും സംസ്ഥാനത്തിന് വേണ്ട വൈദ്യുതിയുടെ 30 ശതമാനമെ ഉല്‍പാദിപ്പിക്കാനാകൂ.
ബാക്കി ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. വേനലിലെ ഉപയോഗം മുന്‍കൂട്ടിക്കണ്ട് ദീര്‍ഘകാല കരാറുകളില്‍ വൈദ്യുതി ബോര്‍ഡ് ഏര്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Get real time update about this post categories directly on your device, subscribe now.