2 ജി സ്പെക്ട്രം അ‍ഴിമതിക്കേസില്‍ എ രാജയും കനിമൊ‍ഴിയും കുറ്റക്കാരല്ല; എല്ലാ പ്രതികളേയും കുറ്റവിമുക്തരാക്കി; കുറ്റം തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടെന്ന് കോടതി; അപ്പീല്‍ നല്‍കുമെന്ന് സിബിഐ; പിന്തുണച്ചവര്‍ക്കെല്ലാം നന്ദിയെന്ന് കനിമൊ‍ഴിയും രാജയും

യു പി എ സര്‍ക്കാറിനെ പിടിച്ചുലച്ച 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലകോം മന്ത്രി എ രാജ,ഡി എം കെ യുടെ രാജ്യസഭാംഗം കനിമൊഴി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കി.കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും പട്യാല ഹൗസ് പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഒ പി സൈനി പറഞ്ഞു.വിധിക്കെതിരെ സി ബി ഐ യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

ഏഴു വര്‍ഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ദില്ലി പാട്യാല ഹൗസ് പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഒ പി സൈനി 2 ജി സ്‌പെക്രം കേസില്‍ വിധി പറഞ്ഞത്.കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാല്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നു എന്ന ഒറ്റ വരി മാത്രമാണ് കോടതിയില്‍ വായിച്ചത്.രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ള പ്രതികളും ഡി എം കെ പ3വര്‍ത്തകരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.സി ബി ഐ അന്വേഷിച്ച രണ്ട് കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിലുമാണ് തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

1552 പേജുള്ള വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ട്.നിയമനടപടിയില്‍ പൊതു ധാരണകള്‍ക്കും ഊഹാപോഹങ്ങല്‍ക്കും ത സ്ഥാനമില്ലെന്ന് കോടതി വ്യക്തമാകാകി.തെളിവുകളാണ് പ്രധാനം.ഏഴു വര്‍ഷത്തിനിടയില്‍ ശക്തമായ ഒരു തെളിവു പോലും ഹാജരാക്കാനായില്ല.വിചാരണയുടെ തുടക്കത്തില്‍ പ്രാസിക്യൂഷന്‍ പ്രകടിപ്പിച്ചിരുന്ന ശുഭാപ്തി വിശ്വാസം പിന്നീട് നഷ്ടമായി.വിചാരണയുടെ അന്തിമ ഘട്ടമായപ്പോഴേക്കും പ്രോസിക്യാൂഷന് ദിശാബോദം തന്നെ നഷ്ടപ്പെട്ടു.കോടതിയില്‍ രേഖകള്‍ സമര്‍പ്പിക്കുന്നതിലും പ്രോസിക്യൂഷന്‍ അലംഭാവം കാട്ടിയെന്നും വിധി പ്രസ്താവത്തില്‍ കുറ്റപ്പെടുത്തുന്നു.വിചാരണക്കോടതി വിധിക്കെതിരെ ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സി ബി ഐ യുടേയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിന്റെയും അഭിഭാഷകര്‍ അറിയിച്ചു.

തെളിവുകള്‍ ഹാജരാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന കോടതി വിമര്‍ശനം രാഷ്ട്രീയപരമായി തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവച്ചേക്കും.അതേസമയം അപ്പീലുകളും ഹര്‍ജികളുമായി 2 ജിയില്‍ നിയമപോരാട്ടം തുടരുമെങ്കിലും വിചാരണക്കോടതി വിധി ഡി എം കെ യ്ക്കും കോണ്‍ഗ്രസ്സിനും നല്കുന്ന ആശ്വാസം ചെറുതല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News