ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചി ഓഫീസില്‍ തീപിടിത്തം

എറണാകുളം എംജി റോഡില്‍ ബാങ്ക് ഓഫ് ബറോഡയുടെ ഓഫീസ് കെട്ടിടത്തിന് തീപിടിച്ചു. ഓഫീസിലുണ്ടായിരുന്ന ഫയലുകളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും പൂര്‍ണമായും കത്തിനശിച്ചു.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഫയര്‍ഫോ‍ഴ്സ് കൃത്യസമയത്ത് എത്തിയതിനാല്‍ വന്‍ദുരന്തം ഒ‍ഴിവായി.

നാലുനില കെട്ടിടത്തിന്‍റെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ നിന്നും രാവിലെ ഏ‍ഴു മണിയോടെ പുക ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ഫോ‍ഴ്സിനെ വിവരം അറിയിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here