രാഷ്ട്രീയ ഗൂഢാലോചനയാണ് പ്രതിയാക്കിയതെന്നും വിധിയില്‍ സന്തോഷമെന്നും കനിമൊഴി; 2 ജി ഇടപാടില്‍ അഴിമതിയില്ലെന്നും വിനോദ് റായ് മാപ്പുപറയണമെന്നും കോണ്‍ഗ്രസ്

ദില്ലി: 2 ജി അഴിമതിക്കേസിലെ വിധി ഡിഎംകെ നേതൃത്വവും കോണ്‍ഗ്രസും സന്തോഷത്തോടെയാണ് വരവേറ്റത്. ഡിഎംകെയെ തകര്‍ക്കാനുള്ള ഗുഢാലോചനയായാരുന്ന നടന്നതെന്ന് എം കെ സ്റ്റാലിന്‍ പ്രതികരിച്ചു.

സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എല്ലാ പ്രതികളെയും വെറുതെ വിട്ടതില്‍ സന്തോഷമെന്നായിരുന്നു കനിമൊഴി പറഞ്ഞത്. ഏ‍ഴ് വര്‍ഷം നീണ്ട രാഷ്ട്രീയ ഗൂഢാലോചനയാണ് തന്നെ പ്രതിയാക്കിയതിനു പിന്നില്‍ നടന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

2 ജി ഇടപാടില്‍ അഴിമതിയുണ്ടായിരുന്നില്ലെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പ്രതികരിച്ചത്. ആരോപണങ്ങളെല്ലാം തെറ്റാണെന്ന് തെളിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സി എ ജി വിനോദ് റായ് രാജ്യത്തോട് മാപ്പുപറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ദില്ലിയിലും ചെന്നയിലും ഡിഎംകെ പ്രവര്‍ത്തകര്‍ ആഘോഷപൂര്‍വ്വമാണ് വിധിയെ എതിരേറ്റത്. മധുരവിതരണം പോലും പ്രവര്‍ത്തകര്‍ നടത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here