കേരളത്തെ കരയിച്ച വിദര്‍ഭ കര്‍ണാടകയ്ക്കും കണ്ണീര്‍ സമ്മാനിച്ച് രഞ്ജി ഫൈനലില്‍; ദില്ലിയെ നേരിടും

കേരളത്തിന്റെ രഞ്ജി ട്രോഫി പ്രതീക്ഷകള്‍ തല്ലിക്കെടുത്തിയ വിദര്‍ഭ കര്‍ണാടകത്തിനും വേദന സമ്മാനിച്ചു. അഞ്ചു റണ്‍സിന് കര്‍ണാടകയെ കീഴടക്കി വിദര്‍ഭ രഞ്ജിയിലെ കിരീടപോരാട്ടത്തിന് ഇടം നേടി.

198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടക 192 റണ്‍സില്‍ ബാറ്റു താഴ്ത്തി. 23.1 ഓവറില്‍ 68 റണ്‍സ് മാത്രം വഴങ്ങി ഏഴു വിക്കറ്റ് വീഴ്ത്തിയ ആര്‍.എന്‍ ഗുര്‍ബാനിയാണ് കര്‍ണാടകയ്ക്ക് നാശം വിതച്ചത്.

ആദ്യ ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേടിയിരുന്ന ഗുര്‍ബാനി തന്നെയാണ് മത്സരത്തിലെ താരം. 36 റണ്‍സെടുത്ത വിനയ് കുമാറാണ് കര്‍ണാടകയുടെ ടോപ്പ് സ്‌കോറര്‍.

ആദ്യ ഇന്നിങ്‌സില്‍ 116 റണ്‍സ് ലീഡ് നേടിയ ശേഷമുള്ള തോല്‍വി കര്‍ണാടകയ്ക്ക് ഇരട്ടിപ്രഹരമായി. ആദ്യ ഇന്നിങ്‌സില്‍ വിദര്‍ഭയെ 185 റണ്‍സ് നേടിയപ്പോള്‍ കര്‍ണാടക 301 റണ്‍സാണ് നേടിയത്.

രണ്ടാം ഇന്നിംഗ്‌സില്‍ 313 റണ്‍സടിച്ചുകൂട്ടിയ വിദര്‍ഭ കര്‍ണാടകയ്ക്ക് 198 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവെച്ചത്. എന്നാല്‍ കര്‍ണാടയുടെ മുന്‍നിരയ്ക്കും മധ്യനിരയ്ക്കും വിദര്‍ഭയുടെ ആക്രമണത്തെ പ്രതിരോധിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News