പ്രദര്‍ശനശാലകളെ പ്രകമ്പനം കൊള്ളിച്ച് മമ്മൂട്ടിയുടെ മാസ്റ്റര്‍പീസിന്റെ ലേഡീസ് ഫാന്‍സ് ഷോ; ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ഇതാദ്യം; വീഡിയോ വൈറല്‍

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് പ്രദര്‍ശനശാലകളെ ഇളക്കിമറിച്ച് മുന്നേറുകയാണ്. തീയറ്ററുകളെല്ലാം പൂരപ്പറമ്പായി മാറിയിട്ടുണ്ട്. സാധാരണഗതിയില്‍ ആണ്‍ ഫാന്‍സുകളാണ് തീയറ്ററുകള്‍ കീഴടക്കുന്നതെങ്കില്‍ മാസ്റ്റര്‍ പീസിന് തള്ളിക്കയറുന്നത് ലേഡീ ഫാന്‍സാണ്.

ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലാദ്യമായി ലേഡീസ് ഫാന്‍സ് ഷോ എന്ന ഖ്യാതിയും മാസ്റ്റര്‍ പീസ് സ്വന്തമാക്കി. ചെങ്ങന്നൂര്‍ സിനിമാസിലെ ചിരി തിയേറ്ററിലാണ് ഫാന്‍സ് ഷോ നടന്നത്.

മെഗാതാരത്തിന്റെ ചിത്രം ആവേശത്തോടെയാണ് സ്ത്രീകള്‍ ഏറ്റെടുത്തത്. തീയറ്ററിനുള്ളിലും പുറത്തുമായി ഉയര്‍ന്ന ആരവങ്ങള്‍ മമ്മൂട്ടിയെന്ന മഹാനടനെ സ്ത്രീകള്‍ എത്രത്തോളം സ്‌നേഹിക്കുന്നു എന്നതിന്റെ തെളിവായി.

ലേഡീസ് ഫാന്‍സ് യൂണിറ്റില്‍ 11 അംഗങ്ങളാണ് ഉള്ളത്. സുജ പ്രസിഡന്റായി പ്രവര്‍ത്തിക്കുമ്പോള്‍ മായ, രാധിക, അനീറ്റ, അനുഷ, കവിത, ആവണി, ഷീജ, ഷീല, ലീലാമ്മ, ജോമോള്‍ എന്നിവരെല്ലാം അംഗങ്ങളാണ്.

ചെറുപ്പം മുതലേ മമ്മൂക്കയുടേയും ലാലേട്ടന്റേയുമൊക്കെ സിനിമകള്‍ കണ്ട് വളര്‍ന്നവരാണെന്നും രണ്ടു പേരോടും ബഹുമാനമാണെന്നും സുജ പറയുന്നു. ഒപ്പം തന്നെ മമ്മൂക്കയോടാണ് ഇഷ്ടക്കൂടുതലെന്നും സുജ വ്യക്തമാക്കി. മമ്മൂക്കയുടെ പേരിലുള്ള ഫാന്‍സ് അസോസിയേഷന്റെ പേരില്‍ വരുംനാളുകളില്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അവര്‍ അറിയിച്ചു.

അതേസമയം കേരളമാകെ മാസ്റ്റര്‍ പീസ് മികച്ച അഭിപ്രായവുമായി മുന്നേറുകയാണ്. ചിത്രം മെഗാ ഹിറ്റാകുമെന്നാണ് ആരാധകര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News