ഇവള്‍ എമ്മ; പ്രായം 24; പക്ഷേ ഭൂമിയിലേക്കിറങ്ങിവന്നിട്ട് കഷ്ടിച്ച് ഒരു മാസം മാത്രം; നീണ്ട 24 വര്‍ഷം അവള്‍ ഉറങ്ങുകയായിരുന്നു; ഭ്രൂണാവസ്ഥയില്‍

ഇവള്‍ എമ്മ. പ്രായം 24. പക്ഷേ ഇവള്‍ ഭൂമിയിലേക്കിറങ്ങിവന്നിട്ട് കഷ്ടിച്ച് ഒരു മാസംമാത്രം. നീണ്ട ഇരുപത്തിനാല് വര്‍ഷം അവള്‍ ഉറങ്ങുകയായിരുന്നു. ഭ്രൂണാവസ്ഥയില്‍. യഥാര്‍ത്ഥ അമ്മയുടെ വയറ്റില്‍നിന്നും അവളെ പറിച്ചെടുത്ത് ഇതുവരെ ശീതീകരിച്ച് സൂക്ഷിച്ചിരിക്കുകയായിരുന്നു. അവളെ ഉള്‍ക്കൊളള്ളാനുള്ള അമ്മയെയും പ്രതീക്ഷിച്ച്.

1992 ഒക്ടോബര്‍ 14 നാണ് എമ്മ ഭ്രൂണാവസ്ഥയില്‍ അമേരിക്കയിലെ ടെന്നസീയിലെ എംബ്രിയോ ഡൊണേഷന്‍ സെന്‍ററില്‍ സൂക്ഷിക്കപ്പെട്ടത്. ഏത് സാഹചര്യത്തിലാണ് ഭ്രൂണം ഇവിടെയെത്തുന്നതെന്ന കാര്യം അധികൃതര്‍ പുറത്തുവിടാറില്ല.

ഒടുവില്‍ ഒരു വര്‍ഷം മു്മ്പ് ടീന ഗിബ്സണ്‍ എന്ന ഇരുപത്തിയഞ്ചുകാരി എമ്മയെ സ്വീകരിക്കുകയാരുന്നു. തണുപ്പിന്‍റെ ഏകാന്തതയില്‍നിന്നും പുറത്തുവന്ന എമ്മ അമ്മയുടെ ചൂടറിഞ്ഞ് ,വളര്‍ന്ന് ഭൂമിയിലേക്കിറങ്ങിവന്നിരിക്കുന്നു. ഇതുവരെയഉല്ള ജീവിതത്തിലെ ഏറ്റവും വലിയ ക്രിീസ്തുമസ് സമ്മാനമെന്നാണ് എമ്മയെ ടീന വിശേഷിപ്പിക്കുന്നത്.
വൈദ്യശാസ്ത്രത്തിന് തന്നെ അല്‍ഭുതമാണ് എമ്മ. ഇത്ര ദീര്‍ഘമായ കാലയളവില്‍ ഒരു ഭ്രൂണം സൂക്ഷിക്കപ്പെടുകയും പിന്നീട് ആരോഗ്യത്തോടെ കുഞ്ഞ് പിറക്കുകയും ചെയ്യുന്നത് അത്യപൂര്‍വമാണെന്നാണ് മെഡിക്കല്‍ വിദഗ്ധര്‍ പറയുന്നത് . എമ്മ അന്ന് ജനിച്ചിരുന്നെങ്കില്‍ തങ്ങളൊരുപക്ഷേ കളിക്കൂട്ടുകാരായിരുന്നേനെയെന്നാണ് അമ്മ ടീന പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here