ടു ജി സ്പെക്ട്രം; രാജ്യം കണ്ട ഏറ്റവും വലിയ അ‍ഴിമതിക്കേസിന്‍റെ നാള്‍വ‍ഴി

2007 ലാണ് യുപിയെ സക്കാരിനെ പിടുച്ചുകുലുക്കിയ 2ജി സ്‌പെക്ട്രം അഴിമതി ആരോപണം ഉയര്‍ന്നത്. സ്വകാര്യ ക്‌നപനികള്‍ക്ക് 2ജി സ്‌പെക്ട്രം ലൈസന്‍സ് നല്‍കിയതിലൂടെ 1.76 കോടി നഷ്ടം ഖജനാവിനുണ്ടായെന്നായിരുന്നു ആരോപണം.

7 വര്‍ഷം നീണ്ട വിചാരണക്കൊടുവിലാണ് രാജ, കനിമൊഴി അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയത്. കേസിന്റെ നാള്‍വഴിയിലൂടെ. 2007 സെപ്റ്റംബര്‍ 24നാണ് ടെലികോം വകുപ്പ് 2ജി ലൈസന്‍സിന് ലേലം വിളിച്ച് ടെന്‍ഡര്‍ നല്‍കിത്.

ഒരാഴ്ച സമയം അനുവദിച്ച ടെന്‍ഡറില്‍ ലൈസന്‍സിന് അപേക്ഷ നല്‍കിയത് 575 കമ്പനികള്‍.2008 ജനുവരി ഒന്നിന് ആദ്യം വരുന്നവര്‍ക്ക് ആദ്യ പരിഗണന എന്ന രീതിയില്‍ സെപ്റ്റംബര്‍ 24ന് അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് ലൈസന്‍സ് അനുവദിച്ചു.122 ടെലികോം ലൈസന്‍സുകളാണ് നല്‍കിയത്.

എന്നാല്‍ 2010 നവംബര്‍ 10ന് സിഎജി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അഴിമതി ആരോപണം അഴിച്ചുവിട്ടത്. സിഎജി റിപ്പോര്‍ട്ട് പ്രകാരം 1.76 ലക്ഷം കോടി രൂപയാണ് ഖജനാവിനുണ്ടായ നഷ്ടം.

ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ ടെലികോം മന്ത്രിയായിരുന്ന എ രാജയുടെ രാജിയിലെത്തി. 2011ല്‍ സിബിഐ അറസ്റ്റ് ചെയ്ത് രാജയെ തിഹാര്‍ ജയിലിടച്ചു.

മാര്‍ച്ച് 14ന് ദില്ലി ഹൈക്കോടതി 2ജി സ്‌പെക്ട്രം അഴിമതിക്കേസ് കേള്‍ക്കന്‍ പ്രത്യേക കോടതി രൂപീകരിക്കുകയും തുടര്‍ന്ന് ഏപ്രിലില്‍ കനിമൊഴിയെയും പ്രതിയാക്കി സിബിഐ ചാര്‍ജ്ഷീറ്റുകല്‍ സമര്‍പ്പിച്ചു. 2012ല്‍ സുപ്രീംകോടതി ഒന്‍പത് കമ്പനികള്‍ക്കായ് അനുവദിച്ച 122 ലൈസന്‍സുകളും റദ്ദാക്കി.

പിന്നീട് 2012 സെപ്റ്റംബര്‍ മുതല്‍ വാദം കേട്ടുതുടങ്ങിയ കോടതി നിരവധി തവണ കേസ് മാറ്റിവെക്കുകയും, 2017 ഏപ്രിലില്‍ വാദം പൂര്‍ത്തിയാ കേസിലാണ് ഇപ്പോള്‍ വിധിയുണ്ടായിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News