മുഖ്യമന്ത്രിക്കെതിരായ ക്വാ വാറണ്ടോ ഹർജി ഹൈക്കോടതി തള്ളി

മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു എന്ന് ആരോപിച്ച് ഫയൽചെയ്ത, മുഖ്യമന്ത്രിക്കെതിരായ
ക്വാ വാറണ്ടോ ഹർജി ഹൈക്കോടതി തള്ളി. ഹർജി പരിഗണനാർഹം പോലുമല്ലെന്ന് വ്യക്തമാക്കിയാണ് കോടതി തള്ളിയത് .

ഹർജി ഫയലിൽ സ്വീകരിക്കാൻ തക്കകാരണമില്ലെന്നും കോടതി വ്യക്തമാക്കി . മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം നഷ്ടമായ സാഹചര്യത്തിൽ മുഖ്യമന്ത്രിക്ക് തുടരാൻ അർഹതയില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം .

നാലു സി പി ഐ മന്ത്രിമാർ മന്ത്രിസഭാ യോഗത്തിൽ നിന്ന് വിട്ടുനിന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതിന്റെ തെളിവാണെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിയായ മുൻ കേരള സർവ്വകലാശാല ജീവനക്കാരനായിരുന്നു കോടതിയെ സമീപിച്ചത് .

രാഷ്ട്രീയ വിഷയങ്ങളിൽ ഭാഗഭാക്കാകാൻ താൽപര്യമില്ലെന്ന് ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി . മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തില്ലന്ന് പറയപ്പെടുന്ന മന്ത്രിമാർ മന്ത്രിസഭാ യോഗ തീരുമാനങ്ങളെ എതിർത്തിട്ടില്ല . മന്ത്രി സഭക്ക് കൂട്ടുത്തരവാദിത്വം നിയമസഭ യോട് മാത്രമാണ് . അത് നഷ്ടപ്പെട്ടോ എന്ന് കോടതിക്ക് പരിശോധിക്കേണ്ട കാര്യമില്ല. തോമസ് ചാണ്ടിയുടെ കേസിൽ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടതായി മറ്റൊരു ബഞ്ചും കണ്ടെത്തിയിട്ടില്ലന്നും ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News