ഓഖി; ദുരിതാശ്വാസ പാക്കേജ് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇടത് എംപി മാര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഓഖി ദുരിതാസ്വാസ പാക്കേജ് ഉടന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള ഇടത് എം പി മാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.

പുനരധിവാസത്തിനും തീരദേശ മേഖലയുടെ പുനര്‍നിര്‍മ്മാണത്തിനുമായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട 7348 കോടി രൂപ അനുവദിക്കണന്നാണ് എം പി മാര്‍ ആവശ്യപ്പെട്ടത്.

വിഷയം എ സമ്പത്ത് എം പി ഇന്ന് ശൂന്യവേളയില്‍ ലോക്‌സഭയിലും അവതരിപ്പിച്ചു.ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പി കരുണാകരന്‍ എം പി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News