സിബിഐയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി ടു ജി സ്പെക്ട്രം അ‍ഴിമതി കേസ്; എന്താണ് തെളിയിക്കേണ്ടതെന്ന ബോധം പോലും പ്രോസിക്യൂഷനുണ്ടിയിരുന്നില്ലെന്ന് കോടതി

ദില്ലി; 2 ജി സ്പെക്ട്രം കേസില്‍ പ്രോസിക്യൂഷനെതിരെ കോടതിയുടെ കടുത്ത വിമര്‍ശനം.കേസില്‍ എന്താണ് തെളിയിക്കേണ്ടത് എന്നുപോലും പ്രോസിക്യൂഷന്‍ മറന്നുപോയിയെന്നും കോടതി കുറ്റപ്പെടുത്തി.

കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന് സാധിച്ചില്ല എന്നുപറഞ്ഞ കോടതിയുടെ നിരീക്ഷണമിങ്ങനെ.”കേസിന്റെ തുടക്കത്തില്‍ പ്രോസിക്യൂഷന്‍ നല്ല ഉത്സാഹത്തിലായിരുന്നു. പോകെപ്പോകെ അതുമാറി. വളരെ സൂക്ഷിച്ചും കരുതലോടെയുമായി.

നിലപാടുകളിലും മാറ്റമുണ്ടായി. എന്താണ് തെളിയിക്കാന്‍ പ്രൊസിക്യൂഷന്‍ ഉദ്ദേശിക്കുന്നത് എന്നുപോലും മനസിലാകാതെ ആയി. അവസാനമായപ്പോള്‍ ആകെ നിലവിട്ട മട്ടായി കോടതിയില്‍ ഹാജരാക്കിയ പല രേഖകളും സാക്ഷ്യപ്പെടുത്തി ഒപ്പിടാന്‍ പോലും ഉന്നത ഉദ്യോഗസ്ഥര്‍ തയ്യാറായില്ല.

കോടതിയില്‍ പറയുന്ന കാര്യങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ അവരില്‍ പലരും തയ്യാറല്ലെന്നതായിരുന്നു യാഥാര്‍ത്ഥ്യം.സ്വന്തം പേരില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ഒപ്പിടാന്‍ സ്പെഷ്യല്‍ പ്രോസിക്യുട്ടര്‍ തയ്യാറായില്ല.

ഒപ്പിടീയ്ക്കാനായി കോടതിയ്ക്ക് പലതവണ പ്രത്യേക ഉത്തരവ് പാസാക്കേണ്ടിവന്നു”. -വിധിയില്‍ പറഞ്ഞു. കുറ്റാരോപിതാരായ ഒരാള്‍ക്കെതിരെപോലും ആരോപണം തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ലെന്നും വിധിന്യായത്തില്‍ പറയുന്നു.

അതേസമയം യു പി എ സര്‍ക്കാറിനെ പിടിച്ചുലച്ച 2 ജി സ്‌പെക്ട്രം കേസില്‍ മുന്‍ ടെലകോം മന്ത്രി എ രാജ,ഡി എം കെ യുടെ രാജ്യസഭാംഗം കനിമൊഴി ഉള്‍പ്പെടെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കുകയായിരുന്നു.

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും പട്യാല ഹൗസ് പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഒ പി സൈനി പറഞ്ഞു.വിധിക്കെതിരെ സി ബി ഐ യും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റും ദില്ലി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും.

ഏഴു വര്‍ഷം നീണ്ട വിചാരണയ്ക്ക് ഒടുവിലാണ് ദില്ലി പാട്യാല ഹൗസ് പ്രത്യേക സി ബി ഐ കോടതി ജഡ്ജി ഒ പി സൈനി 2 ജി സ്‌പെക്രം കേസില്‍ വിധി പറഞ്ഞത്.കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനാല്‍ പ്രതികളെ കുറ്റവിമുക്തരാക്കുന്നു എന്ന ഒറ്റ വരി മാത്രമാണ് കോടതിയില്‍ വായിച്ചത്.

രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ള പ്രതികളും ഡി എം കെ പ3വര്‍ത്തകരും വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.സി ബി ഐ അന്വേഷിച്ച രണ്ട് കേസുകളിലും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസിലുമാണ് തെളിവുകളുടെ അഭാവത്തില്‍ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയത്.

1552 പേജുള്ള വിധി പ്രസ്താവത്തില്‍ പ്രോസിക്യൂഷനെതിരെ രൂക്ഷമായ പരാമര്‍ശങ്ങളുണ്ട്.നിയമനടപടിയില്‍ പൊതു ധാരണകള്‍ക്കും ഊഹാപോഹങ്ങല്‍ക്കും ത സ്ഥാനമില്ലെന്ന് കോടതി വ്യക്തമാകാകി.തെളിവുകളാണ് പ്രധാനം.ഏഴു വര്‍ഷത്തിനിടയില്‍ ശക്തമായ ഒരു തെളിവു പോലും ഹാജരാക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News