ആലിപ്പ‍ഴം ക‍ഴിക്കാന്‍ കാത്തിരുന്ന കാക്കയുടെ അവസ്ഥ സച്ചിനും; അഞ്ചാം വര്‍ഷത്തില്‍ രാജ്യസഭയില്‍ കന്നി പ്രസംഗം നടത്താനിരുന്ന സച്ചിന് സംഭവിച്ചത് ഇതാണ്

5 വർഷക്കാലത്തിനിടെ വിരലിലെണ്ണാവുന്ന ദിവസങ്ങളിൽ മാത്രം സഭയിൽ ഹാജരായി റെക്കോർഡിട്ട ക്രിക്കറ്റ് ഇതിഹാസം ഇന്ന് ആദ്യമായി സഭയിൽ സംസാരിക്കിനിറങ്ങിയെങ്കിലും പ്രതിപക്ഷബഹളം മൂലം അതും നടക്കാതെ പോയി. കളിക്കാനുള്ള അവകാശവും ഇന്ത്യന്‍ സ്‌പോര്‍ട്‌സിന്റെ ഭാവിയും സംബന്ധിച്ചാണ് സച്ചിന്‍ സംസാരിക്കാനിരുന്നത്.

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പരാമര്‍ശങ്ങള്‍ രാജ്യസഭയെ ബഹളത്തില്‍ മുക്കി. ഇതു മൂലം സഭ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതാണ് സച്ചിന്‍റെ കന്നിപ്രസംഗം നടക്കാതിരുന്നതിന് കാരണം.

11 മണിക്ക് ബഹളം മൂലം ആദ്യം സഭ നിര്‍ത്തിവച്ചു. 1.52ന് സഭ വീണ്ടും രണ്ട് മണി വരെ നിര്‍ത്തിവച്ചു. 2.09ന് സച്ചിനെ സംസാരിക്കാന്‍ രാജ്യസഭ ചെയര്‍മാന്‍ വെങ്കയ്യ നായിഡു ക്ഷണിച്ചു. സച്ചിന്‍ അല്‍പ്പം പരിഭ്രമിച്ചാണ് പ്രസംഗിക്കാനെ‍ഴുന്നേറ്റത്. 2.13ന് ബിജെപി അംഗം രണ്‍വിജയ് സിംഗും കോണ്‍ഗ്രസ് അംഗം പിഎല്‍ പൂനിയയും സച്ചിനെ സഹായിക്കാനെത്തി.

പ്രതിപക്ഷ ബഹളത്തെത്തുടർന്ന് . 2.18ന് സഭ വീണ്ടും നിര്‍ത്തി വച്ചു. ഇനി മറ്റ് പ്രശ്നങ്ങളൊന്നുമുണ്ടായില്ലെങ്കിൽ സച്ചിന് നാളെ സഭയിൽ സംസാരിക്കാൻ ക‍ഴിഞ്ഞേക്കും.

2012 ഏപ്രിലില്‍ രാജ്യസഭാംഗമായെങ്കിലും സച്ചിന്‍ അപൂര്‍വമായി മാത്രമാണ് ഇത്രയും കാലത്തിനിടെ സഭയിലെത്തിയത്. ഇത് സഭയ്ക്കകത്തും പുറത്തും വലിയ വിമര്‍ശനവും ഉയര്‍ത്തിയിരുന്നു. .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News