കെ പി രാമനുണ്ണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഴ് നോവലുകള്‍, അഞ്ച് കവിതകള്‍, അഞ്ച് ചെറുകഥകള്‍, അഞ്ച് സാഹിത്യ നിരൂപണങ്ങള്‍, ഒരു നാടകം, ഒരു പ്രബന്ധം എന്നിവ ഉള്‍പ്പെടെ 24 ഭാഷയിലെ പുസ്‌തകങ്ങള്‍ക്കാണ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം പ്രഖ്യാപിച്ചത്.

മലയാളത്തില്‍ നിന്ന് കെ പി രാമനുണ്ണി രചിച്ച ദൈവത്തിന്റെ പുസ്‌തകത്തിനാണ് പുരസ്‌കാരം. ഒരു ലക്ഷംരൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അടുത്ത വര്‍ഷം ഫെബ്രുവരി 12ന് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും. 2011 ജനുവരി ഒന്നിനും 2015 ഡിസംബര്‍ 25 നും ഇടയില്‍ പുറത്തിറങ്ങിയ പുസ്‌തകങ്ങളാണ് പുരസ്‌കാരത്തിനായ് പരിഗണിച്ചത്.

പുരസ്‌കാര ജേതാക്കള്‍

കെപി രാമനുണ്ണി (മലയാളം)
ഉദയ നാരായണ സിംഗ് (മൈഥിലി)
ശ്രീകാന്ത് ദേശ്മുഖ് (മറാത്തി)
ഭുജംഗ തുടു (സന്താലി)
ഇങ്കുലാബ് ഹമലേ (തമിഴ്)
ദേവിപ്രിയ (തെലുങ്ക്)
ജയന്ത മദാബ് ബോറ (ആസാമീസ്)
അഫ്‌സാര്‍ അഹമ്മദ് (ബംഗാളി)
റിഥ ഭോറോ (ബോഡോ)
മാംമഗ് ദായ് (ഇംഗ്ലീഷ്)
നിരഞ്ജന്‍ മിശ്ര (സംസ്‌കൃതം)
നഛ്ഹട്ടര്‍ (പഞ്ചാബി)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News