പ്രണവ് മോഹന്‍ലാലിന്‍റെ അഭിനയമുഹൂര്‍ത്തങ്ങളുമായി ആദിയുടെ ട്രെയിലറെത്തി; സോഷ്യല്‍ മീഡിയയില്‍ തരംഗം

പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യസിനിമ ആദിയുടെ ട്രെയിലര്‍ പുറത്ത്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ട്രെയ്ലര്‍ പ്രണവിന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

സിനിമയുടെ സ്വഭാവവും പശ്ചാത്തലവും കൃത്യമായി വ്യക്തമാക്കുന്ന ട്രെയിലറില്‍ പരിചയസമ്പന്നനായ അഭിനേതാവിന്‍റെ തഴക്കത്തോടെ പ്രണവ് കഥാപാത്രമാകുന്നു. സിനിമയില്‍ പ്രണവ് കയ്യാളിയ സാഹസിക രംഗങ്ങള്‍ ഒളിപ്പിച്ചാണ് സംവിധായകന്‍ ട്രെയിലര്‍ പുറത്തിറക്കിയത്.

സിദ്ദീഖും ലെനയുമാണ് പ്രണവിന്‍റെ അച്ഛനും അമ്മയുമാകുന്നത്. സിനിമ എന്ന് റിലീസാകും എന്ന കാര്യത്തില്‍ വ്യക്തത ആയിട്ടില്ല.അനുമോള്‍, അതിഥി, ക‍ൃഷ്ണരാജ്, ഷറഫുദ്ദീന്‍ തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News