ദേശീയ സ്‌കൂള്‍ മീറ്റില്‍ പങ്കെടുക്കുന്ന കേരള ടീമിനു നേരെ കയ്യേറ്റം; മീറ്റില്‍ ആതിഥേയരായ ഹരിയാനയെ പിന്നിലാക്കിയതാണ് മര്‍ദ്ദിക്കാന്‍ കാരണം; കേരള നായകനടക്കം ഗുരുതരപരിക്ക്; ഒടുവില്‍ ഹരിയാന താരങ്ങള്‍ മാപ്പുപറഞ്ഞു

റോഹ്ത്തക്:  റോഥക്കില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ഇന്നലെ ഹരിയാനയോട് നാല് പൊയിന്റ് പിന്നില്‍ നിന്ന ശേഷമാണ് ഇന്ന് കേരളം ഹരിയാനയെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്തിയത്. ഇതിന് പിന്നാലെയായിരുന്നു കേരളാ താരങ്ങള്‍ക്ക് നേരെ ഹരിയാന താരങ്ങളുടെ ആക്രമണം.

കേരളാ ടീംക്യാപ്റ്റന്‍ അജിത് അടക്കമുള്ള താരങ്ങള്‍ക്ക് പരിക്കേറ്റു. പോള്‍വാള്‍ട്ടില്‍ സ്വര്‍ണം നേടിയ ഹരിയാനയുടെ താരത്തിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. കേരളാ ടീമിന്റെ ക്യാമ്പിലെത്തിയായിരുന്നു ഇവര്‍ താരങ്ങളെ മര്‍ദിച്ചത്.

അക്രമം നടത്തിയവരെ ആയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കേരളം പരാതി നല്‍കിയെങ്കിലും തുടര്‍ന്ന് നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ താരങ്ങളുടെ ഭാവി മുന്‍നിര്‍ത്തി കടുത്ത നടപടികളിലേക്ക് നീങ്ങേണ്ടെന്ന് കേരളം നിലപാടെത്തു. ഇതിനെ തുടര്‍ന്ന് അക്രമം നടത്തിയവര്‍ കേരളാ താരങ്ങളോട് മാപ്പ് പറഞ്ഞു.

അതേ സമയം കേരളാ ടീം അംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് ദേശീയ സ്‌കൂള്‍ ഗെയിംസ് സംഘാടകസമിതി ഉറപ്പ് നല്‍കി. എന്നാല്‍ സംഭവം ഹരിയാനക്ക് തന്നെ നാണക്കേടെന്ന് ഹരിയാന അധികൃതരും പ്രതികരിച്ചു.

കേരളം മീറ്റില്‍ ഇന്ന് ഹരിയാണയെ പിന്നിലാക്കി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏഴ് സ്വര്‍ണവും 6 വീതം വെള്ളിയും വെങ്കലവുമടക്കം 64 പോയന്റുമായാണ് കേരളം കുതിക്കുന്നത്. ഹരിയാനയ്ക്ക് 53 പോയന്റാണുള്ളത്.

ഇന്ന് പി ആര്‍ ഐശ്വര്യ (ട്രിപ്പിള്‍ ജംപ്), അലക്‌സ് പി തങ്കച്ചന്‍ (ഡിസ്‌ക്കസ് ത്രോ), എ വിഷ്ണു പ്രിയ (400 മീറ്റര്‍ ഹര്‍ഡില്‍സ്) എന്നിവയില്‍ സ്വര്‍ണം നേടി. അനുമോള്‍ തമ്പി (3000 മീറ്റര്‍), അനന്തുവിജയന്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എന്‍ അനസ് (ലോങ്ജംപ്) എന്നിവര്‍ക്ക് വെള്ളി ലഭിച്ചു. കെ ആര്‍ ആതിര (3000 മീറ്റര്‍), എന്‍ അജിത്ത് (ലോങ്ജംപ്)എന്നിവര്‍ വെള്ളി കരസ്ഥമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News